Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

ആർക്കും വഴങ്ങുന്ന ‘ബഷീർ സാഹിത്യം’

$
0
0

basheer-kruthikal

മലയാളഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് വൈക്കം മുഹമ്മദ് ബഷീർ എന്ന കഥകളുടെ സുൽത്താന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിച്ചും കരയിപ്പിച്ചും  സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി.

ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. ഇതാ ബഷീറിന്റെ ഏതാനും കൃതികൾ

മതിലുകൾ

1965 ൽ ആയിരുന്നു ബഷീറിന്റെ ‘മതിലുകൾ എന്ന നോവൽ പുറത്തിറങ്ങിയത് . mathilukalആത്മകഥാപരമായ ഈ നോവലിൽ രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീർ തന്നെയാണു പ്രധാനകഥാപാത്രം. ജയിലിനകത്തു പൂന്തോട്ടം നിർമിക്കുകയും തന്റെ നിലയിൽ ഏറെ സന്തുഷ്ടനായി കഴിയുകയും ചെയ്യുന്ന നായകൻ ജയിൽ ജീവനക്കാരുമായും നല്ല ചങ്ങാത്തത്തിലാണ്. ഇങ്ങനെ നാളുകൾ നീങ്ങവെയാണ് അവിചാരിതമായി മതിലിനപ്പുറത്തെ പെൺജയിലിലെ തടവുകാരിയായ നാരായണിയുമായി ബഷീർ ചങ്ങാത്തത്തിലാകുന്നത്. മതിലിനു രണ്ടു വശങ്ങളിൽ നിന്നുമായി ഹൃദ്യവും രസകരവുമായി നടത്തുന്ന വർത്തമാനങ്ങളിലൂടെ പരസ്പരം തമ്മിൽ കാണാതെ തന്നെ ആ സൗഹൃദം പ്രണയമായി മാറുകയാണു ചെയ്യുന്നത്. ഒടുവിൽ പരസ്പരം കണ്ടുമുട്ടുന്നതിനു തൊട്ടുമുമ്പ് തികച്ചും അവിചാരിതമായി ബഷീർ ജയിലിൽ നിന്നു മോചിതനാകുന്നുവെന്ന അറിയിപ്പ് വാർഡൻ നൽകുമ്പോൾ ശബ്ദമിടറിക്കൊണ്ട് `ഹു വാൺഡ് ഫ്രീ­ഡം? എന്ന ചോദിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

നേരും നുണയും

ബഷീറിന്റെ മറ്റേതു പുസ്തകത്തെയും പോലെ അത്രത്തോളം തന്നെ രസപുഷ്ടിയോടെ ഒന്നോ രണ്ടോ മൂന്നോ തവണ ഈ പുസ്തകത്തിലെ ചോദ്യോത്തരങ്ങളും കത്തുകളും വായിക്കാം.അnerum-nunayumമേരിക്കയിലെ ഐസനോവർ തുടങ്ങി ഗോതുരുത്തി കള്ളുഷാപ്പുടമസ്ഥൻ മാത്യു വരെയും , വരട്ടു ചൊറി മുതൽ ചന്ദ്രഗോളത്തിലേക്കുള്ള യാത്ര വരെയും എല്ലാരും എല്ലാവിഷയങ്ങളും സംഭവങ്ങളും ‘നേരും നുണയും എന്ന പുസ്തകത്തിൽ കാണാം.

കേരളത്തിലെ സാഹിത്യകാരന്മാരും , രാഷ്ട്രീയ നേതാക്കളും , പത്രാധിപരും , പത്രപ്രവർത്തകരും ഇതിലെ വൈവിധ്യമുള്ള ഉള്ളടക്കത്തിൽ അങ്ങിങ്ങായി സ്പർശിക്കപ്പെട്ടിട്ടുണ്ട്. ബഷീറിന്റേതു മാത്രമായ നർമ്മ രസം ചോദ്യങ്ങൾക്കുള്ള മറുപടികളിലും , കത്തുകളിലും , തുളുമ്പുന്നത് കാണാം.നേരും നുണയും വായിച്ച് അവസാനിക്കുമ്പോഴേക്കും ബഷീർ നമ്മളെ വൈകാരിക ബ്രഹ്മാണ്ഡത്തിൽ ഒന്ന് ചുറ്റിച്ചു കൊണ്ടുവന്നു കഴിഞ്ഞിരിക്കും. മലയാള സാഹിത്യത്തിൽ ഈ അത്ഭുതം ഒരാൾക്ക് മാത്രമേ സാധിക്കൂ , ബഷീറിന് മാത്രം.

ബഷീറിന്റെ ഒരു ഭഗവത്ഗീതയും കുറെ മുലകളുംoru-bhagavath

ബഷീറിന്റെ കഥാലോകത്തിൽ നിന്നുള്ള പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് ഒരു ഭഗവത്ഗീതയും കുറെ മുലകളും. ഒരു ഭഗവത്ഗീതയും കുറെ മുലകളും ,സെൽഫിച്ചികൾ , ഒരു കരിമൂർഖൻ , കമ്മ്യൂണിസ്റ് ഡെൻ , തങ്കമോതിരം , എട്ടുകാലി മമ്മൂഞ്ഞ് , നൂറ്റൊന്ന് നാക്കുകൾ , പാമ്പും കണ്ണാടിയും , മന്നാ ആൻഡ് ശങ്കാ , റേഡിയോഗ്രാം എന്ന തേര് , ഭർർ റ് !!! , പത്ത് നേതാക്കന്മാരെ ആവശ്യമുണ്ട്.എന്നിവയാണ് പുസ്തകത്തിലെ കഥകൾ.

ഓർമ്മയുടെ അറകൾ

”അനുഭവormaങ്ങള് ഒരു ഭൂഖണ്ഡത്തെത്തന്നെ സാഹിത്യത്തിലേക്ക് കൊണ്ടുവരാന് ബഷീറിനു കഴിഞ്ഞു” എം.എന്.വിജയന് പറഞ്ഞത് പോലെഅനുഭവങ്ങളുടെ വന്കരകള് കടന്നുവന്ന് വൈലാലിലെ വീട്ടില് മാങ്കോസ്റ്റിന് മരച്ചുവട്ടിലിരുന്ന് ലോകത്തെ എഴുതിയ ബഷീര്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഓർമ്മയുടെ അറകൾ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾ 1973-ൽ നാഷണൽ ബുക്സ്റ്റാൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ബി.എം. ഗഫൂർ, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂർ രാജൻ, ശ്രീധരൻ, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂർണ്ണമായ ഈ ആത്മകഥ നീങ്ങുന്നത്

ബഷീറിന്റെ ബാലസാഹിത്യം സർപ്പയജ്ഞം

ബഷീറിനു ചുറ്റും മനുഷ്യര് വേണം . സ്നേഹം സ്വീകരിക്കുകയും നല്കുകsarpayajnjamയും ചെയ്യുന്ന മനുഷ്യർ തന്നെ വേണം . കൊച്ചുകുട്ടികളായാലും മതി . സി എന് അഹമ്മദ് മൗലവിയോട് മതതത്വങ്ങള് ചര്ച്ചചെയ്യുന്നത്ര ശ്രദ്ധയിലും ഗൗരവത്തിലുമാണ് അഞ്ചുവയസുകാരന് കുട്ടിയുടെ ആവശ്യങ്ങളും വാശികളും കൈകാര്യം ചെയ്യുന്നത് .
എംടി വാസുദേവൻ നായർ സർപ്പയജ്‌ഞം എന്ന പുസ്തകത്തിൽ എഴുതിയതിങ്ങനെ .

സർപ്പ യജ്‌ഞം , അനിയൻ , നെയ്‌മോഷണം , കിടന്നുമുള്ളി , ആനപ്പൂട , നീർനാഗം , അച്ഛൻ വീഴുമ്പോൾ , ആനയെ വാരി , ആനക്കള്ളൻ , പഴം എന്നീ കഥകളാണ് ഈ പുസ്തകത്തിൽ.


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>