മലയാളത്തിലെ ബാലസാഹിത്യം ഇപ്പോഴും മുഖ്യമായി അഭിമുഖീകരിക്കുന്നത് മുതിര്‍ന്ന കുട്ടികളെമാത്രമായിരുന്നു. അവര്‍ക്കുള്ള രചനകളായിരുന്നു ഏറെയും എഴുതപ്പെട്ടത്. കഥകളിലും പാട്ടുകളിലും വിഷയമാക്കിയത് മുതിര്‍ന്ന കുട്ടികള്‍ക്ക് മാത്രം ഉള്‍ക്കൊള്ളാനാവുന്ന പ്രമേയങ്ങളായിരുന്നു.
പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായി അടുത്തകാലത്തായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ മൂന്നു പുസ്തകങ്ങളാണ് ബൗ ബൗ, നീലക്കുറുക്കന്‍, കുഞ്ഞിപ്പാറു എന്നീ പുസ്തകങ്ങള്‍. ഡി സി ബുക്‌സിന്റെ ബാലസാഹിത്യ മുദ്രണമായ മാമ്പഴമാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ലളിതവും സുന്ദരമായ മുത്തശ്ശിക്കഥാലോകത്തു നിന്നും തിരഞ്ഞെടുത്ത കുട്ടികഥകളാണ് ഈ പുസ്തകങ്ങള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് എളുപ്പം ഉള്‍ക്കൊള്ളാനാവുന്ന വിധത്തില്‍ ചെറിയ വാക്യങ്ങളിലാണ് കഥകള്‍ എഴുതിയിരിക്കുന്നത്. തനാതായ ആഖ്യാനശൈലികൊണ്ട് ബാലസാഹിത്യത്തില്‍ സ്വന്തം ഇടം കണ്ടെത്തിയ ഡോ. കെ.ശ്രീകുമാറിനൊപ്പം, ആബിദ യൂസഫ്, ആര്‍ രാമദാസ് എന്നിവരാണ്
കുട്ടികള്‍ക്കായി കഥകള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.
വരികളോടൊപ്പം കഥ പറയുന്ന ചിത്രങ്ങളാണ് ഓരോ കഥയ്‌ക്കൊപ്പവും ചേര്‍ത്തിരിക്കുന്നത്. കുട്ടികളുടെ പ്രശസ്ത ചിത്രകാരന്മാാരായ ജാഫര്‍ എം എസ്, സുധീഷ് കൊട്ടേമ്പ്രം, അനില്‍ നാരായണന്‍, അഭിലാഷ് എന്‍ എന്നിവരാണ് കഥകളുടെ ചിത്രീകരണം നിര്‍വ്വഹിച്ചിരിക്കുന്നത്.
വായിച്ചു വളരുന്ന കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന കഥക്കൂട്ടുകളാണ് ഈ പുസ്തകങ്ങള്‍.