ഭക്ഷണം എന്നത് കേവലം വിശപ്പ് മാറ്റാന്‍ മാത്രമല്ല അത് ആസ്വദിക്കാന്‍ കൂടിയുള്ളതായിരിക്കണം. കൊഴുപ്പ്, അന്നജം, മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍സ് എന്നിങ്ങനെ ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ശക്തി നല്‍കുകയും ചെയ്യുന്നവ എല്ലാം ലഭിക്കുന്നതിനൊപ്പം നാവിലെ രസമുകുളങ്ങള്‍ക്ക് രുചി പകരുന്നത് കൂടിയായിരിക്കണം ഭക്ഷണം. ഇതില്‍ നിന്നാണ് പാചക കല രൂപപ്പെട്ടത് തന്നെ. ഇത്തരത്തില്‍ ആരോഗ്യധായകവും രുചികരവുമായ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പ്രിയരുചികള്‍.
മാറിയ കാലത്ത് എല്ലാവര്‍ക്കും വീടുകളില്‍ ഉണ്ടാക്കാവുന്ന രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രിയരുചികള്‍ തയ്യാക്കിയിരിക്കുന്നത്. ആനുകാലികങ്ങളില്‍ സ്ഥിരമായി പാചകക്കുറിപ്പുകള്‍ എഴുതുകയും ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കുകയും നിരവധി പാചക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലില്ലി ബാബു ജോസാണ് ഈ രുചിപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വിവിധ സൂപ്പുകള്‍, വെജിറ്റബിള്‍ വിഭവങ്ങള്‍, ബ്രേക്കഫാസ്റ്റുകള്‍, പലഹാരങ്ങള്‍, പുഡ്ഡിങ്ങുകള്‍, കേക്കുകള്‍, പാനീയങ്ങള്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍, വിവിധ റൈസുകള്‍, പറാത്തകള്‍/ റൊട്ടികകള്‍, അച്ചാറുകള്‍, ചമ്മന്തികള്‍, എന്നിവയെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് വിപണിയിലുള്ളത്.
രുചിയൂറും വിഭവങ്ങള്‍, 100 പാനീയങ്ങള്‍, അച്ചാറുകള്‍,മൈക്രോവേവ് പാചകം, തുടക്കക്കാര്‍ക്കുള്ള പാചകം,കുക്കറി ഫോര്‍ ബിഗിനേഴ്‌സ്, പ്രിയരുചികള്‍ തുടങ്ങിയ ലില്ലി ബാബു ജോസിന്റെ പുസ്തകങ്ങളെല്ലാം നമ്മുടെ അടുക്കളയില്‍ പുതുരുചികള്‍ വിളയിക്കുന്നവയാണ്. പ്രത്യേകിച്ച് ഈ ഓണത്തിന്.
The post നാവിലെ രസമുകുളങ്ങള്‍ക്ക് പ്രിയരുചികള്‍ appeared first on DC Books.