മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നുകാരിയായെത്തി അടുക്കളയില്‍ വ്യത്യസ്ത രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലം തീര്‍ക്കുന്നയാളാണ് ഡോ. ലക്ഷ്മി നായര്‍. കൈരളി ടി.വിയിലെ മാജിക് ഓവന്‍ എന്ന കുക്കറി പരിപാടിയുടെ അവതാരകയായെത്തിയ ലക്ഷ്മി നായരുടെ റെസിപ്പികള്‍ പ്രേക്ഷക മനസ്സുകളില്‍ വളരെപ്പെട്ടന്നാണ് ഇടം പിടിച്ചത്. അവ പരീക്ഷിച്ചു നോക്കാത്ത വീട്ടമ്മമാരും കുറവ്.
ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പാചകരീതികള്‍ പുസ്തക രൂപത്തിലാക്കണമെന്ന ആവശ്യമുയര്‍ന്നതും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് തന്നെയായിരുന്നു. ഇതിന്റെ ഫലമായി മാജിക് ഓവന്‍: പാചകവിധി എന്ന പുസ്തകം യാഥാര്‍ത്ഥ്യമായി. പാചകവിധികള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ സ്വീകരണം ലക്ഷ്മി നായരെ ഒരു തുടര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചു. സീരീസിലെ രണ്ടാം പുസ്തകം മാജിക് ഓവന്‍: പാചക കല പുറത്തുവരുന്നത് അങ്ങനെയാണ്.
രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണം വായനക്കാരുടെ ഭാഗത്തുനിന്ന് ലഭിച്ചപ്പോള്‍ 2009ല്‍ തയ്യാറാക്കിയതാണ് മാജിക് ഓവന്‍: പാചകരുചി എന്ന മൂന്നാം ഭാഗം. പാചകം ചെയ്യാന്‍ അറിയാത്തവര്‍ക്കു പോലും പരീക്ഷിച്ചു നോക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിലെ പാചകക്കുറിപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. നൂറ്റിഅന്‍പതോളം പാചകക്കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകം 2009ലാണ് പുറത്തിറങ്ങിയത്. പുസ്തകത്തിന്റെ പതിനൊന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
ഈ ഓണക്കാലത്ത് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി വിരുന്നുകാരെ സല്ക്കരിക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് മാജിക് ഓവന്‍: പാചകരുചി. സദ്യവട്ടങ്ങളും വെജിറ്റേറിയന്‍ വിഭവങ്ങളും നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങളും അനായാസം ഉണ്ടാക്കാന്‍ സഹായിക്കുന്നുന്ന പുസ്തകത്തിന്റെ 14 ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
The post മാജിക് ഓവന്‍: പാചകരുചി appeared first on DC Books.