ഉത്തരാധുനിക സാഹിത്യത്തിന്റെ ചുവടുപിടിച്ചെഴുതിയ ആയുസ്സിന്റെ പുസ്തകം, ദിശ, മരണം എന്നു പേരുള്ളവന്‍ തുടങ്ങി വ്യത്യസ്തങ്ങളായ ധാരാളം നോവലുകള്‍ക്ക് ശേഷം സി.വി. ബാലകൃഷണ്‍ രചിച്ച നോവലാണ് ലൈബ്രേറിയന്‍. കാക്കത്തൊള്ളായിരം പുസ്തകങ്ങളെ ജീവിതത്തോടു ഗാഢമായി ചേര്‍ത്ത എല്ലാ ലൈബ്രേറിയന്‍മാര്‍ക്കും അവരെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് സി.വി. ബാലകൃഷണ്‍ ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2014ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ലൈബ്രേറിയന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
http://onlinestore.dcbooks.com/books/librarianവേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയ നടത്തിപ്പുകാരനായ ബാഹുലേയന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ലൈബ്രേറിയന്‍ എന്ന നോവല്‍ ആരംഭിക്കുന്നത്. ഒരു പണ്ഡിതനോ എഴുത്തുകാരനോ ഒന്നുമല്ലാതിരുന്ന മണ്‍മറഞ്ഞുപോയ പിതാവിന്റെ പേരിലാണ് ബാഹുലേയന്‍ ഗ്രന്ഥശാല തുടങ്ങിയത്. അന്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിമാത്രമാണ് ബാഹുലേയന്‍ ഗ്രന്ഥാലയം തുടങ്ങിയത്. അതുകൊണ്ടുതന്നെ പുസ്തകപ്രേമികളായവര്‍ പല പുസ്തകങ്ങളും ഗ്രന്ഥശാലയിലേക്ക് ഉദാരമായി സംഭാവനചെയ്തു. കൂടാതെ ചിലര്‍ ഗ്രന്ഥശാലയില്‍ അംഗത്വവും സ്വന്തമാക്കി. അങ്ങനെ ബാഹുലേയന്റെ ഗ്രന്ഥശാലയില്‍ എത്തിയവരുടെ ജീവിതത്തിലൂടെയും പുസ്തകങ്ങളുടെ കാല്‍ക്കാരനായി ജീവിതമുഴിഞ്ഞുവെച്ച ബാഹുലേയന്റെ ജീവിതവും, അയാളുടെ സ്വപ്‌നത്തിലേക്ക് ഇടയ്ക്കിടെ കയറിവരാറുള്ള കഥാപാത്രങ്ങളും എഴുത്തുകാരും സൃഷ്ടിക്കുന്ന വിസ്മയലോകത്തിലൂടെയുമാണ് ഈ നോവലിന്റെ സഞ്ചാരം. ചുരുക്കത്തില്‍ ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തുകിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് ഈ നോവല്‍ നമ്മുക്ക് കാണിച്ചുതരുന്നു.
1952ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനിച്ച സി.വി. ബാലകൃഷണ്‍ നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ചുരുങ്ങിയ കാലംകൊണ്ട് ബാലകൃഷണന്‍ പുസ്തകലോകത്തിനു നല്‍കിയത് അമ്പതിലേറെ കൃതികളാണ്. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡും സിനിമയുടെ ഇടങ്ങള്‍(പഠനം) എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. കൂടാതെ സമഗ്ര സംഭാവനയ്ക്കുള്ള മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, ഒ.ചന്തുമേനോന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
ആയുസ്സിന്റെ പുസ്തകം, ആത്മാവിനു ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍, ദിശ, കാമമോഹിതം, ആമേന്‍ ആമേന്‍, ജീവിതമേ നീ എന്ത്, തുടങ്ങി പതിനഞ്ച് നോവലുകളും മഞ്ഞുപ്രതിമ, പ്രണയകാലം, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങി ഏഴ് കഥകളും വീവ ഗോവ, പരിമള പര്‍വ്വതം, സി.വി. ബാലകൃഷണന്റെ നോവെല്ലകള്‍ എന്നീ നോവെല്ലകളും ഡി സി ബുക്സ് ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.