മഹാബലി പക്ഷമെന്നും വാമനപക്ഷമെന്നും ചേരി തിരിഞ്ഞെങ്കിലും ഇക്കുറിയും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞില്ല. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ഈ അവധിക്കാലത്ത് ഒത്തിരി നേരം വായനക്കായി മാറ്റിവെച്ച് പുസ്തകപക്ഷത്ത് നിന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അത്യാകര്‍ഷമകായ ഓഫറുകള്‍ നല്‍കി ഓണക്കാലം വായനാഘോഷമാക്കാനുള്ള ഡി സി ബുക്‌സിന്റെ ശ്രമങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ വായനക്കാര്‍ നല്‍കിയെന്ന് പുസ്തകശാലകള്‍ തെളിവ് നല്‍കുന്നു.
ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയ ഓണം ഓഫര്‍ പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാശാഖകളില്‍ നിന്നും പരമാവധി 500 രൂപയ്ക്ക് മുകളില്‍ പുസ്തകം വാങ്ങുന്ന എല്ലാ കസ്റ്റമേഴ്‌സിനും 50 രൂപാ മുതല്‍ (50, 100, 200, 500, 1000) 1000 രൂപാവരെയുള്ള ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കുന്നുണ്ട്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഗിഫ്റ്റ് വൗച്ചറില്‍ ഏതെങ്കിലുമൊന്ന് കസ്റ്റമേഴ്‌സിന് ഉറപ്പായും ലഭിക്കുന്നതാണ്. ഇതിലൂടെ കൂടുതല്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഓരോ വായനക്കാര്‍ക്കും കഴിയുന്നു.
കൂടാതെ 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങുന്ന ഒരോ കസ്റ്റമേഴ്‌സിനും 2500 രൂപയുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അതായത് ഡി സി ബുക്‌സ് ശാഖയില്‍ നിന്ന് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങുമ്പോള്‍ 500 രൂപയുടെ 5 ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കുന്നതാണ്. ഈ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിച്ച് 2500 രൂപയുടെ പുസ്തകങ്ങള്‍ അതാത് ശാഖയില്‍ നിന്നും കസ്റ്റമര്‍ക്ക് വാങ്ങാവുന്നതാണ്. ഈ ഗിഫ്റ്റ് വൗച്ചറുകളുടെ കാലാവധി 2017 ഫെബ്രുവരി 28 വരെയാണ്. (ഈ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിച്ച് പുസ്തകങ്ങള്‍ മാത്രമേ കസ്റ്റമേഴ്‌സിന് വാങ്ങാന്‍ സാധിക്കുകയുള്ളു.)
The post പുസ്തകങ്ങള്‍ക്ക് ഓണം ഓഫര്‍ സെപ്റ്റംബര്‍ 18 വരെ appeared first on DC Books.