ഡി സി ബുക്‌സ് ഒരുക്കുന്ന മെഗാബുക്‌ഫെയറും സാംസ്‌കാരികോത്സവവും ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ 30ന് രാവിലെ 10.30ന് ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ പുസ്തകമേള ഉദ്ഘാടനംചെയ്യും.
പതിനാറുദിവസം നീളുന്ന പുസ്തകമേളയില്‍ അന്തര്‍ദേശീയ- ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാകും. ഫികഷ്ന്‍, നോണ്‍ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ് തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാണ്. കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, ജ്യോതിഷ്മതി നൂറ്റാണ്ടുപഞ്ചാംഗം, പുരാണിക് എന്‍സൈക്ലോപീഡിയ, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ 50 % വരെ വിലക്കിഴിവില്‍ ഈ മേളയില്‍ നിന്നും വായനക്കാര്‍ക്ക് സ്വന്തമാക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് പുസ്തകമേള.
പുസ്‌സകമേളയോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തകചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും വൈകിട്ട് 5.30 മുതലാണ് സാംസ്‌കാരിക സമ്മേളനം നടക്കുക. ജോര്‍ജ് പുളിക്കന്‍ രചിച്ച “തോറ്റചരിത്രം കേട്ടിട്ടില്ല” എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടെയാണ് സാംസ്‌കാരികസമ്മേളനത്തിന് തുടക്കമാവുക. മുന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍, വി മുരളീധരന്‍, വി ഡി സതീശന്‍ എംഎല്‍എ, ലെനിന്‍ രാജേന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍, ജോര്‍ജ് പുളിക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജൂലൈ 1ന് ഇന്ദുമേനോന്റെ ‘പഴരസത്തോട്ടം‘ പ്രകശിപ്പിക്കും. പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, രവിശങ്കര്‍ എസ് നായര്‍, ഇന്ദുമേനോന്‍ എന്നിവര്‍ പങ്കെടുക്കും. ജൂലൈ 6ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ടി പി കുഞ്ഞിക്കണ്ണന്‍, കെ രമ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മായുന്നു മഴയും മഞ്ഞും പ്രകാശിപ്പിക്കും. ഡോ.ബി ഇക്ബാല്‍, ടി പി കുഞ്ഞിക്കണ്ണന്‍, കെ രമ എന്നിവര്‍ പങ്കെടുക്കും.
ജൂലൈ 7 ന് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, എം എ ബേബി, ഡോ കെ ഓമനക്കുട്ടി, രാജേന്ദ്രന്‍ എടത്തുംകര, എം ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നചടങ്ങില്‍ വരിക ഗന്ധര്‍വ്വ ഗായകാ എന്ന പുസ്തകം പ്രകാശനം ചെയ്യും. ജൂലൈ 8ന് അനില്‍ കുമാര്‍എസിന്റെ ഡബിള്‍ ഓംലെറ്റ്, ജൂലൈ 13 ന് കെ സി അജയകുമാറിന്റെ ആദിശങ്കരം, 14ന് ജോസ് സെബാസ്റ്റിയന്റെ ജിഎസ്ടി അറിയേണ്ടതെല്ലാം എന്നീ പുസ്തകങ്ങളും പ്രകാശിപ്പിക്കും. പി നാരായണക്കുറുപ്പ്, എം ജി ശശിഭൂഷണ്‍, ഡോ.എ എം ഉണ്ണികൃഷ്ണന്‍, കെ വി രാജശേഖരന്‍, കെ സി അജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.