കൊല്ലത്തെ പുസ്തകസ്‌നേഹികള്‍ക്ക് വായനയുടെ ആഘോഷക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു. കൊല്ലം ചിന്നക്കടയിലുള്ള മുസലിയാര്‍ ബില്‍ഡിങ്ങില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ച കറന്റ് ബുക്‌സ് ശാഖയിലാണ് പുസ്തകമേള.
വായനയുടെ പുതുവാതായനങ്ങള്‍ തുറക്കുന്ന പുസ്തകമേളയില്‍ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ബുക്ക്‌സ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാം എന്നുള്ളതാണ് മേളയുടെ മറ്റൊരു സവിശേഷത. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള അവസരമുള്ളത്.
കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9946109652, 04742749055
The post ചിന്നക്കടയില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു appeared first on DC Books.