കേരളത്തിലെ പുസ്തകപ്രസാധന രംഗത്തെ കുലപതിയായ പൂര്‍ണപബ്ലിക്കേഷന്‍ അഡൈ്വസര്‍ എന്‍ ഇ ബാലകൃഷ്ണമാരാര്‍ ശതാഭിഷേകത്തിന്റെ നിറവിലാണ്. വരും തലമുറയ്ക്ക് പ്രചോദനവും മാര്‍ഗ്ഗദര്‍ശനമേകുന്ന ബാലകൃഷ്ണമാരാര്‍ എന്ന കോഴിക്കോട്ടുകാരുടെ ബാലേട്ടന്‍ സാര്‍ത്ഥക ജീവിതം തുടങ്ങിയിട്ട് 84 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും, സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് വിപുലമായ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയാണ്. സെപ്റ്റംബര്‍ 18ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലാണ് ശതാഭിഷേക ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10.30 ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടി സാഹിത്യകാരന്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍, എം പി അബ്ദുസമദ് സമദാനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പി പി ഗംഗാധരന്‍, കൃഷ്ണദാസ് വല്‍സന്‍, റവ.ഫാ ജോര്‍ജ് തോമസ് ചേലക്കല്‍, എന്‍ ഇ രാജസുബ്രമണ്യന്‍, ഡോ അനിത സേതുമാധവന്‍ എന്നിവര്‍ ആശംസകളറിയിക്കും. എന്‍ ഇ മനോഹര്‍ സ്വാഗതവും പ്രിയാമനോഹര്‍ കൃതജ്ഞതയും പറയും.
The post കോഴിക്കോട്ടുകാരുടെ ബാലേട്ടന്‍ ശതാഭിഷേക നിറവില്‍ appeared first on DC Books.