Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

തനിമചോരാത്ത പാലക്കാടന്‍ വിഭവങ്ങള്‍

$
0
0

karimbana

കരിമ്പനകളുടെയും വയലോലകളുടെയും സ്വന്തം നാടാണ് പാലക്കാട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും പൊന്നുവിളയിക്കുന്ന കര്‍ഷകരുടെയും സ്വന്തം നാട്. തമിഴകവുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം തമിഴ്-കേരള സംസ്‌കാരങ്ങള്‍ യോചിച്ചതാണ്. ദീപാവലിയും പൊങ്കലും ഓണവും വിഷുവും പാലക്കാട്ടെ തമിഴും മലയാളികളും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. പറഞ്ഞുവരുന്നത് ആഘോഷങ്ങളെകുറിച്ചല്ലാട്ടോ..മറിച്ച് ആഘോഷങ്ങളുടെ മധുരം കൂട്ടുന്ന പാലക്കാടന്‍ രുചികളെക്കുറിച്ചാണ്; തമിഴിന്റെയും മലയാളത്തിന്റെയും തനിമചോരാത്ത രുചിക്കൂട്ടുകളെക്കുറിച്ച്..!

ഓരോ ദേശത്തിനും അവരുടേതായ രുചികള്‍ ഉള്ളതുപോലെ പാലക്കാടിനും സ്വന്തമായൊരു രുചിയുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ആ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് പാലക്കാടന്‍ രുചികള്‍. ദിവസവും വ്യത്യസ്തവും രചികരവുമായ അതേസമയം പോഷകപ്രദവുമായ പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കുകയെന്ന വീട്ടമ്മമാരുടെ വിഷമങ്ങള്‍ക്കും കണ്‍ഫ്യൂഷനും വിടനല്‍കാവുന്ന…വിവിധതരം വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് പാലക്കാടന്‍ രുചികള്‍.

PALAKKADAN-RUCHIKALഉച്ചയൂണിന് പലതരം കറികള്‍ തയ്യാറാക്കാതെ ചോറുതന്നെ പല ഫ്‌ളേവറുകളില്‍ തയ്യാറാക്കുന്ന രീതി പാലക്കാട്ടുണ്ട്. ലഞ്ച്‌ബോക്‌സില്‍ കൊണ്ടുപോകാനും എളുപ്പമാണ് ഇത്തരം വിഭവങ്ങള്‍. മാത്രമല്ല അധികം ചേരുവകളോ മസാലകളോ ചേര്‍ക്കാത്ത രുചികരങ്ങളായ റൈസുകള്‍, വെജിറ്റേറിന്‍ കറികള്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍, പാലക്കാടന്‍ ഊണിന് ഒഴിവാക്കാന്‍ പറ്റാത്ത വറ്റലുകളും കൊണ്ടാട്ടങ്ങളും, അച്ചാറുകള്‍, മധുര പലഹാരങ്ങള്‍, എന്നിവയുടെ രുചിക്കൂട്ടുകളാണ് പാലക്കാടന്‍ രുചികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളം-തമിഴ് സംസ്‌കാരങ്ങള്‍ ഇടകലരുന്ന പാലക്കാടന്‍ തനിമയാര്‍ന്ന രുചിവിഭവങ്ങളെ പരിചയപ്പെടുത്തുന്നത് ഫാത്തിമ ഇക്ബാലാണ്. ദൃശ്യമാധ്യമങ്ങളിലെ പാചക മത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ് ഫാത്തിമയുടേത്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>