സംസ്ഥാനത്തെ രോഗങ്ങളുടെ വര്‍ദ്ധനവിനുള്ള കാരണങ്ങിലൊന്ന് കാലാവസ്ഥാമാറ്റമാണെന്ന് ആസൂത്രണ കമ്മിറ്റിയംഗം ഡോ.ബി ഇക്ബാല്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി പുസ്തകമേളയില്‍ ടി പി കുഞ്ഞിക്കണ്ണന്‍ കെ രമ എന്നിവര്‍ ചേര്‍ന്നെഴുതിയ മായുന്നു മഴയും മഞ്ഞും എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. കാലം തെറ്റിപ്പെയ്യുന്ന മഴ അന്തരീക്ഷോഷ്മാവിനെ ബാധിച്ചിട്ടുണ്ട്. ഇത് മരുന്നുകള്‍ സൂക്ഷിക്കുന്നതിനേയും ഗുരുതരമായ ബാധിച്ചിട്ടുണ്ട്. ജീവിതത്തിന്റെ സര്‍വ്വതലങ്ങളെയും കാലാവസ്ഥാമാറ്റം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ കെ കൃഷ്ണകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ടി പി കുഞ്ഞിക്കണ്ണന്‍, കെ രമ എന്നിവര്‍ പ്രസംഗിച്ചു. 16 വരെയാണ് പുസ്തകമേള. ഇന്ത്യയിലും വിദേശത്തുമുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പുസ്തകമേളയില്‍ ഇന്ന് എം ജയചന്ദ്രന്റെ വരിക ഗന്ധര്‍വ്വ ഗായക പുസ്തകം പ്രകാശിപ്പിക്കും. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, എം എ ബേബി, ഡോ കെ ഓമനക്കുട്ടി, രാജേന്ദ്രന്‍ എടത്തുംകര, എം ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
Summary In English
Dr B Iqbal opined that the change in climatic patterns have resulted in the increase of diseases. He was taking part in the book release of ‘Mayunnu Mazhayum Manjum’ at Chandrasekharan Nair Stadium Trivandrum held as a part of DC Books Mega Book Fair.
He added that the rain occurring in irregular intervals of time has affected the humidity and this has in turn affected the preservation of medicines. The climatic change is about to be affected in every phase of life.
The book was handed over to K K Krishnakumar. T P Kunjikannan, K Rema spoke at the event.
The book fair will lasts till 16tjh July. Varika Gandharva Gayaka will be released today at the fair. Perumbavoor G Raveendranath, M A Baby, Dr.K.Omanakutty, Rajendran Edathumkara,M Jayachandran will take part in the event.