ഒരാഴ്ചകൂടി കടന്നുപോകുമ്പോള്‍ വില്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നീ പുസ്തകങ്ങളാണ്. . ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ബെന്യാമിന്റെ ആടുജീവിതം, സിബി മാത്യൂസിന്റെ നിര്‍ഭയം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍ , സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ(അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍), എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
കെ എസ് അനിയന്റെ ജീവിതമെന്ന അത്ഭുതം, പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, മീരയുടെ നോവല്ലകള്‍, കുഞ്ഞിക്കൂനന്‍, ബാല്യകാലസ്മരണകള്‍, ചിതംബരസ്മരണ തുടങ്ങിയവയും വായനക്കാര്‍ തേടിയെത്തി.
രാമായണ മാസം പിറന്നതോടെ ഡി സി ബുക്‌സ് രാമായണങ്ങള്‍ക്കും പ്രിയമേറിയിട്ടുണ്ട്. ഏറ്റവും അധികം വിറ്റുപോകുന്നത് അദ്ധ്യാത്മരാമായണം ഡീലക്‌സ് കോപ്പിയാണ്.
മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍നില്‍ക്കുന്നതാകട്ടെ മാധവിക്കുട്ടിയുടെ എന്റെ കഥയാണ്. തകഴിയുടെ രണ്ടിടങ്ങഴി, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, ബഷീറിന്റെ പാത്തുമ്മയുടെ ആട്, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ ,,ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എന്നീ നോവലുകളാണ്.
വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ്, കലാമിന്റെ അഗ്നിച്ചിറുകള്‍,, ,ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്, ചാരസുന്ദരി, ടോട്ടോ ചാന്‍, , പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, ചെഗുവാരെയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവയാണ്.