Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് മതവര്‍ഗ്ഗീയവാദികളുടെ ഭീഷണി

$
0
0

RAMANUNNI

ആറ് മാസത്തിനുള്ളില്‍  മുസ്ലീം മതം സ്വീകരിക്കണമെന്ന് കാട്ടി എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ഇല്ലെങ്കില്‍ അദ്ധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ സംഭവം ആവര്‍ത്തിക്കുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. തനിക്ക് മൂന്ന് ദിവസം മുമ്പ് തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും രാമനുണ്ണി അറിയിച്ചു.

‘ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഒരു വിശ്വാസി’ എന്ന പേരില്‍ രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന.

ലേഖനത്തില്‍ ചരിത്രപരമായി ഹിന്ദുക്കള്‍ മുസ്ലീമിന്റെയും മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെയും ശത്രുക്കളല്ലെന്നും അതിന് ചരിത്രപരമായും അല്ലാതെയും അടിസ്ഥാനമില്ലെന്നും, പരസ്പരം ശത്രുക്കളാക്കിയത് ബ്രിട്ടീഷുകാരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ലേഖനത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്.തന്റെ എഴുത്തുജീവിതത്തില്‍ ഇത്രയധികം പ്രതികരണം ലഭിച്ചത് ഈ ലേഖനത്തിനാണെന്നും രാമനുണ്ണി പറയുന്നു.

ഈ ലേഖനം മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും രണ്ട് മതങ്ങളെയും ഒരു നുകത്തില്‍ കെട്ടാന്‍ ആവില്ലെന്നും കത്തില്‍ പറയുന്നു പലരും നിര്‍ദേശിച്ചപ്രകാരമാണ് പൊലീസിന് പരാതി നല്‍കുന്നത്. കത്തിന്റെ ഉറവിടം അറിയില്ല. സീലില്‍ നിന്നും മഞ്ചേരിയില്‍ നിന്നുമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>