Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഭീഷണി: ദീപ നിശാന്തിനും കെ.പി. രാമനുണ്ണിക്കും മുഖ്യമന്ത്രിയുടെ പിന്തുണ

$
0
0

mukhyamanthriഎഴുത്തുകാരൻ കെ.പി.രാമനുണ്ണിക്കും അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ദീപ നിശാന്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇരുവരുടെയും പേര് പറയാതെ സമൂഹമാധ്യത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്. സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ശ്രീകേരളവര്‍മ്മ കോളേജില്‍ എംഎഫ്ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവത്തെ അനുകൂലിച്ച ദീപയ്ക്കെതിരെ ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചില തീവ്ര മതവാദികളുടെ ഫേസ് ബുക്ക് ഗ്രൂപ്പുകളും എബിവിപിയും ഹിന്ദു ഐക്യവേദി സംഘടനകളും രംഗത്ത് വന്നിരുന്നു. ദീപയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്താനും വധിക്കുമെന്നുള്ള ഭീഷണികളും ആക്രമണ ആഹ്വാനങ്ങളുമായി സൈബര്‍ ക്രിമിനലുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയിലും നിലപാട് തിരുത്താതെ ദീപാ നിശാന്ത് ധൈര്യപൂര്‍വം നിലകൊള്ളുകയായിരുന്നു.

ആറു മാസത്തിനകം മതം മാറണമെന്നാവശ്യപ്പെട്ടാണ് സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത് ലഭിച്ചത്. അല്ലെങ്കിൽ വധശിക്ഷയാകും വിധിക്കുകയെന്നും കത്തിൽ പറയുന്നു. ഹിന്ദു–മുസ്‌ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി മാധ്യമത്തിലെഴുതിയ ലേഖനത്തെ തുടർന്നാണ് രാമനുണ്ണിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. ആറു ദിവസം മുൻപാണ് കത്തു ലഭിച്ചത്. രാമനുണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>