സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരുക്കുന്ന ‘സഖാവ്’ എന്ന കവിതയുടെ രചയിതാവ് സാംമാത്യു രചിച്ച കവിതകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലില്‍ വന്ന ഇന്റര്‍വ്യുവിനെ ചൊല്ലിയാണ് സാമിന്റെ കവിതകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. സി എം എസ് കോജജിന്റെ പശ്ചാത്തലത്തില്‍ രിചിക്കപ്പെട്ട സഖാവ് കവിത ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനി ആര്യാദയാല്‍ ആലപിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍മീഡിയയില്‍ തംരഗമായി മാറിയത്. എന്നാല്‍ ആണ്‍ആരാധനയുടെയും അരാഷ്ട്രീയതയുടെയും പേരില്‍ ഈ കവിത വിമര്‍ശിക്കപ്പെട്ടിരുന്നു.
അതിനു തൊട്ടുപിന്നാലെ സാംമാത്യു രചിച്ച സഖാവ് ഉള്‍പ്പെടെ നൂറുകവിതകളടങ്ങുന്ന സഖാവ് എന്ന കവിതാ സമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീപക്ഷ നിലപാടുകളും ദലിത് പക്ഷചിന്തകളും ഉള്‍ക്കൊള്ളുന്ന കവിതകളാണ് സഖാവ് എന്ന കവിതാ സമാഹരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പഠനകാലത്തും അല്ലാത്തപ്പോഴുമൊക്കയായി സാംമാത്യു രചിച്ച ചെറുതും വലുതുമായ കവിതകളുടെ സമാഹമാണ് സഖാവ്. സാമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘തുറക്കാത്ത വാതിലുകള്‍ക്കുനേരെ കല്ലെറിഞ്ഞതിന്റെയും കേള്‍ക്കാത്തവര്‍ക്ക് കുറുകെ കമ്പുനാട്ടിയതിന്റെയും പറയാതെ കൊണ്ടു നടന്നത് കരളില്‍ മുളച്ചതിന്റെയും രേഖകളാണ്’ ഇതിലെ കവിതകള്‍.
ഒഴിവുകാലം, ഇരിപ്പിടം, വിദൂരം, പടര്‍പ്പ്, കിളിര്‍പ്പുകള്‍, കണ്ടുകെട്ടല്‍, പുതപ്പ്, മിച്ചം, തോട്ടം, ഛര്‍ദ്ദില്‍, പ്രണയം, മടക്കം, നുണ, സ്മാരകങ്ങള്‍ തുടങ്ങി നൂറോളം കവിതകളാണ് സഖാവ് എന്ന സമാഹാരത്തിലുള്ളത്. ചെറുതെങ്കിലും വാക്കിന്റെ അര്‍ത്ഥംകൊണ്ട് വലുതായ വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ കവിതകള്‍.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി ഡി സി ബുക്‌സ് മീഡിയാ ലാബ് ‘സഖാവ്‘ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും തയ്യാറാക്കിയിരുന്നു. 18് ദിവസംകൊണ്ട് രണ്ട് ലക്ഷത്തില്‍ പരം ആളുകളാണ് ഇത് കണ്ടുകഴിഞ്ഞത്.
The post സാംമാത്യുവിന്റെ കവിതകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു appeared first on DC Books.