അക്ഷരങ്ങള്‍ക്ക് ജീവന്‍നല്‍കിയ ഈ ബംഗ്ലാവിന്റെ സംരക്ഷണം,മ്യൂസിയം,പിന്നീട് ഭാഷാപഠന ഗവേഷണ കേന്ദ്രം എന്നിവലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കുവേണ്ടി 2.10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എഎന്‍ ഷംസീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍നിന്നാണ് ഈ രൂപ കണ്ടെത്തിയിരിക്കുന്നത്.
ബംഗ്ലാവിന്റെ തനിമ അതേപടി നിലനിര്‍ത്തിയാവും സംരക്ഷണം. ദൃശ്യ ശ്രവ്യ രീതിയില്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുാനും പദ്ധതിയുണ്ട്. ഗുണ്ടര്‍ട്ടിന് സഹായമേകിയ ഊരാച്ചേരി ഗുരുക്കന്മാര്‍, ഭാഷയ്ക്ക് സംഭാവനയേകിയ ശേഷഗിരി പ്രഭു, ഒ.ചന്തുമേനോന്‍,സഞ്ജയന്‍,സര്‍ക്കസ്സ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍, തുടങ്ങിയവരുടെ സ്മരണാര്‍ത്ഥമുള്ള ഇടവും മ്യൂസിയത്തില്‍ ഇടംപിടിക്കും. ജര്‍മ്മനിയിലെ സര്‍വ്വകലാശാലകളുമായി ചേര്‍ന്നാണ് ഭാഷാപഠനത്തിന് സൗകര്യമൊരുക്കുക.