അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണെന്ന് എൻ എസ് മാധവൻ. ട്വിറ്ററിലൂടെയാണ് അരുന്ധതീ റോയിക്ക് അഭിനന്ദനവുമായി എൻ എസ് മാധവൻ എത്തിയത്.
“സര്‍ഗാത്മകതയുടെ ഈ പ്രക്രിയ കണ്ട് അത്ഭുതപരതന്ത്രനായിരിക്കുകയാണ് ഞാന്‍ എന്നും അരുന്ധതിയുടെ രചനാപാടവത്തെ പ്രശംസിച്ചു കൊണ്ട് മാധവൻ ട്വിറ്ററിൽ കുറിച്ചു
പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സിന് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) ശേഷം എഴുതുന്ന രണ്ടാമത്തെ നോവലാണിത്. 20 വര്‍ഷത്തിന് ശേഷമാണ് തന്റെ രണ്ടാമത്തെ പുസ്തകം അവർ പുറത്തിറക്കുന്നത്. കഥപറച്ചിലില്‍ അരുന്ധതി റോയ്ക്കുള്ള മാന്ത്രികത മുഴുവന്‍ വെളിവാക്കുന്നതാണ് ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്
Now reading… I am wonderstruck by the phenomenon of creativity. How like a raindrop on a desert seed it can bloom-even after 20 years. pic.twitter.com/Hql6Qy2fUa
— N.S. Madhavan (@NSMlive) July 22, 2017