പുസ്തകം വായിക്കാൻ സമയമില്ലെന്ന് പരാതിപ്പെടുന്നവർ ഇനി വിഷമിക്കേണ്ട. ഇതാ ഒരു ആപ്ലിക്കേഷന്‍ …. മെയ്ക്ക് ഇന്ത്യ റീഡ് എന്ന പേരിൽ മുംബൈ സ്വദേശി അമൃത് ദേശ്മുഖ് അവതരിപ്പിച്ച ഈ സംരംഭം വാർത്താപ്രാധാന്യം നേടുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മികച്ച പുസ്തകങ്ങളുടെ സംഗ്രഹം ഓഡിയോ രൂപത്തിലോ ആശയം കുറിപ്പുകളായോ ഈ ആപ് വഴി ലഭ്യമാകും. പുസ്തകത്തിലെന്താണെന്നറിയാന്‍ ഏറി വന്നാല്‍ 20 മിനിറ്റ് ചിലവഴിച്ചാല്‍ മതി.
സുഹൃത്തിനൊപ്പം ബാഹുബലി കാണാന്‍ പോയപ്പോൾ സിനിമ തുടങ്ങാന്‍ വൈകി. നേരം പോകാനായി അടുത്തിടെ വായിച്ചൊരു പുസ്തകത്തിന്റെ കഥ സുഹൃത്തിനോട് പറഞ്ഞു .432 പേജുള്ള പുസ്തകത്തേക്കുറിച്ച് അമൃത് മിനിറ്റുകള്‍ക്കൊണ്ട് വിവരിച്ചത് ഇഷ്ടമായ സുഹൃത്താണ് ഇങ്ങനെയൊരാശയത്തെക്കുറിച്ച് അമൃതിനോട് പറയുന്നത് . അങ്ങനെ വായിക്കുന്ന പുസ്തകങ്ങളുടെ സംഗ്രഹം തയ്യാറാക്കി ദേശ്മുഖ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ ആരംഭിച്ചു.
15 പേര്‍ വായിച്ച് തുടങ്ങിയ ഈ കഥാച്ചുരുക്കങ്ങള്‍ക്ക് ഇപ്പോള്‍ 2 ലക്ഷത്തില്‍ അധികം വായനാക്കാരാണുള്ളത്. പിന്നീടാണ് കൂടുതല്‍ പേരിലേക്ക് ഈ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബുക്ക് ലെറ്റ്- മെയ്ക്ക് ഇന്ത്യ റീഡ്”എന്ന ആപ്പ് അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം എപ്രില്‍ 23 ലോക പുസ്തക ദിനത്തിലാണ് ആപ്പ് പുറത്തിറക്കിയത്. മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയതോടെ അമൃത് തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും പുസ്തകവായനയിലേര്‍പ്പെടാന്‍ തുടങ്ങി . ഈ വലിയ സേവനത്തിന് ഉപയോക്താക്കളോട് ചാര്‍ജ് ഈടാക്കാറില്ല. പുസ്തകവായന ജീവിതത്തേക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചുവെന്നാണ് അമൃത് പറയുന്നത്