“വില്പനയ്ക്ക്: ഒരിക്കലും തേഞ്ഞിട്ടില്ലാത്ത കുട്ടിപ്പാദുകങ്ങള്‍”
ലോക പ്രശസ്ത നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ് വേ എഴുതിയ പ്രശസ്തമായ ഒരു കഥയാണ്, നാലുവാക്കുകളില്‍. വലിയ കഥയേക്കാള്‍ വായനക്കാരന്റെ ആലോചനകളെ പൊടുന്നനെ തുറന്നുവിടുന്ന കഥ.
ഇത്തരത്തില്‍ കുറച്ചുവാക്കുകള്‍കൊണ്ട് അനുഭവങ്ങളുടെ വലിയ ലോകം തുറക്കുന്ന സാഹിത്യരൂപമാണ് ഫ്ളാഷ് ഫിക്ഷന്‍. വായനക്കാരുടെ ചിന്തകളില്‍ മിന്നലുണര്‍ത്തുന്ന മിന്നല്‍ക്കഥകള്‍. ആന്റണ്‍ ചെക്കോവ്, യസനറി കവാബാത്ത, ഒ ഹെന്ററി, ഫ്രാന്‍സ് കാഫ്ക തുടങ്ങിയവര്‍ ഫ്ളാഷ് ഫിക്ഷന്‍ എഴുതിയവരാണ്. മലയാളത്തിലും ഇതിനുസമാനമായ രചനാകാലങ്ങളുണ്ടായിട്ടുണ്ട്. രണ്ടാം ലോകയുദ്ധാനന്തരകാലത്ത് ജപ്പാനില്‍ ജീവിച്ചിരുന്ന എഴുത്തുകാരനായ മിഷിയോ തുസുകിയിലൂടെയാണ് കുഞ്ഞുരചനകളുടെ സാഹിത്യരൂപമായ ഫ്ളാഷ്ഫിക്ഷന്‍ പ്രചാരം നേടുന്നത്. അതിന് മുന്‍പ് Short Short Story, Very Short Story എന്നൊക്കെയാണ് അത് അറിയപ്പെട്ടിരുന്നത്.
ഫ്ളാഷ് ഫിക്ഷന് ഇക്കാലത്ത് വന്‍തിരിച്ചുവരവൊരുക്കിയത് സമൂഹ്യമാധ്യമങ്ങളാണ്. ചെറുകഥകളെയോ കവിതകളെയോ വെല്ലാന്‍ ശേഷിയും കരുത്തുമുള്ള ഫ്ളാഷ് ഫിക്ഷനുകളാണ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇപ്പോള്‍ പ്രചരിക്കുന്നത്. പലതിന്റെയും സ്രഷ്ടാക്കള്‍ ആരെന്നുപോലും നമുക്കറിയില്ല. കുഞ്ഞു രചനകളുടെ തിരിച്ചുവരവ് ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സും ആഘോഷിക്കുകയാണ്, ഫ്ളാഷ് ഫിക്ഷന്‍ എഴത്തിന്റെ ഉത്സവമൊരുക്കിക്കൊണ്ട്. പ്രായപരിധിയില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന ഉത്സവമാണിത്.
ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: 150 വാക്കുകളില്‍ കവിയാത്ത കവിതയോ കഥയോ അയച്ചുതരിക. അച്ചടിമാധ്യമത്തിലോ സോഷ്യല്‍മീഡിയയിലോ പ്രസിദ്ധപ്പെടുത്താത്ത രചനകളാണ് അയക്കേണ്ടത്. നേരിട്ടോ www.dcbooks.com എന്ന പോര്‍ട്ടല്‍ മുഖേനയോ രചകള്‍ അയക്കാം.
പ്രശസ്ത കഥാകൃത്തായ സുഭാഷ് ചന്ദ്രനാണ് ഫ്ളാഷ് ഫിക്ഷന്‍ ഫെസ്റ്റിവലിന്റെ ക്യുറേറ്റര്‍. അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥകള്‍ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തും. രചനകള്‍ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
വായനക്കാരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന, 150 വാക്കുകളില്‍ കവിയാത്ത കഥയോ,കവിതയോ അയച്ചുതന്ന് മത്സരത്തില്‍ പങ്കെടുക്കാം.
രചനകള്‍ അയക്കാം
www.dcbooks.com എന്ന ന്യൂസ് പോര്‍ട്ടലിലെ പ്രത്യേക പേജിലൂടെയും നേരിട്ടും രചനകള്‍ അയക്കാം. വിലാസം: FLASH FICTION WRITING FESTIVAL, ഡി സി ബുക്‌സ്, ഡി സി കിഴക്കെമുറി ഇടം, കോട്ടയം-1, editorial@dcbooks.com
പ്രതിഫലം
പ്രകാശിതമാകുന്ന രചനകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതല്ല. എന്നാല്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി ആരാധകരെ ലഭിക്കുന്നു. ലഭിക്കുന്നവയില്‍ നിന്നും തിരഞ്ഞെടുത്തവ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
രചനകളുടെ തിരഞ്ഞെടുപ്പ്
പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രനാണ് ഈ രചനോത്സവത്തിന്റെ ക്യുറേറ്റര്‍. അദ്ദേഹമാണ് രചനകള്‍ തിരഞ്ഞെടുക്കുന്നത്.
എഴുത്തുകാരെ അറിയിക്കും
തിരഞ്ഞെടുത്ത രചനകളുടെ എഴുത്തുകാരെ ഇ മെയില്‍ വഴിയോ കത്തു മുഖ്യേനയോ അറിയിക്കുന്നതായിരിക്കും
പ്രായപരിധി
ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.
പുതിയ രചനകള്‍മാത്രം
അച്ചടിമാധ്യമത്തിലോ, സോഷ്യല്‍മീഡിയകളിലോ പ്രസിദ്ധപ്പെടുത്താത്ത രചനകള്‍ മാത്രം അയക്കുക.
അവസാന തീയതി
2017, ഓഗസ്റ്റ് 31