ഹിമാലയം-ലോകമെങ്ങുമുള്ള സഞ്ചാരപ്രിയരെയും പര്‍വ്വതാരോഹകരെയും എക്കാലവും ആകര്‍ഷിച്ച വിസ്മയം. ആ ഹിമാലയത്തെ അടുത്തറിയാന്‍ യാത്രാനുഭൂതികള്‍ ആസ്വദിക്കാന്‍ ഒരു അപൂര്‍വ്വ കൃതി പുറത്തിറക്കുകയാണ് ഡി സി ബുക്‌സ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം എന്ന പേരില്‍. കുളു, മണാലി, സോളാങ് താഴ്‌വര, ധൗളാചാര്‍, ലേ, ലഡാക്ക്, കാശ്മീര്‍, ഡാര്‍ജിലിങ്, ലഹോള്‍, സ്പിതി, അരുണാചല്‍ പ്രദേശ്, തവാങ്, ബോംഡില, സിക്കിം, ഗാങ്‌ടോക്ക്, യുക്‌സോം, സോങ് ഗോ തടാകം, ലാചുങ് ട്രക്കിങ് സ്ഥലങ്ങള്‍, ബൈക്ക് യാത്രകള്‍, വിനോദസഞ്ചാരങ്ങള്‍, അഡ്വഞ്ചര്‍ ട്രിപ്പുകള്‍ വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങള്‍, വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍, വശ്യമായ സഞ്ചാരാനുഭവങ്ങള്‍ ഹിമാലയത്തിന്റെ ഭൂമിശാസ്ത്ര പരമായ വൈവിധ്യങ്ങള്‍, രൂപീകരണത്തിന്റെ ശാസ്ത്രീയസിദ്ധാന്തങ്ങള്‍, കാലാവസ്ഥ, വിവിധ രാജ്യങ്ങള്‍, ജനസമൂഹങ്ങള്‍, അവരുടെ ജീവിതങ്ങള്‍, ഹിമാലയന്‍ നദികള്‍, തടാകങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിങ്ങനെ അറിവുകളുടെ ഹിമാലയന്‍ സമാഹാരമാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം.
ഹിമാലയന്‍ ആര്‍ക്കിടെക്ചര്‍, കൃഷി, ഹിമാലയന്‍ പ്രദേശങ്ങളിലെ നാട്ടുരാജ്യങ്ങള്‍, ചരിത്രം, വാണിജ്യ- വിജ്ഞാന-സാംസ്‌കാരിക വിനിമയങ്ങള്‍, ഇതിഹാസപുരാണങ്ങളിലെയും കാവ്യങ്ങളിലെയും ഹിമാലയപരാമര്‍ശങ്ങള്‍ കൈലാസമാനസസരോവരം, ആദികൈലാസം, ബദരീനാഥ്, കേദാര്‍നാഥ്, അമര്‍നാഥ്, തുംഗനാഥ് ഹരിദ്വാര്‍, യമുനോത്രി,ഉത്തരകാശി, ഗംഗോത്രി, ഗോമുഖ്, ഗൗരികുണ്ഡ്, രുദ്രപ്രയാഗ്, കര്‍ണ്ണപ്രയാഗ്, ജോഷിമഠ്, ബദരി, ഹൃഷികേശ് ഓരോ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെയും ഐതിഹ്യവും പുരാണകഥയും സംയോജിപ്പിച്ച് അപൂര്‍വ്വമായ പുണ്യയാത്രാനുഭവവും പകര്‍ത്തുന്ന സഞ്ചാരാനുഭവങ്ങള്‍, മലയാളത്തില്‍ ഇതിനുമുമ്പില്ലാത്തവിധം ഒറ്റ ഗ്രന്ഥത്തില്‍ ലഭ്യമാകുന്നു എന്നതാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനത്തിന്റെ പ്രത്യേകത.
കൂടാതെ ഒരു ഉത്തമ യാത്രാസഹായികൂടിയാണ് ഈ ഗ്രന്ഥം. ഹിമാലയത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള യാത്രാമാര്‍ഗങ്ങള്‍, റൂട്ട് മാപ്പുകള്‍, യാത്രാസൗകര്യങ്ങള്‍, ഡല്‍ഹിയില്‍നിന്നും കേരളത്തില്‍നിന്നുനേരിട്ടും എത്തിച്ചേരാനുള്ള വിവിധ മാര്‍ഗങ്ങള്‍ അടക്കം, ബുദ്ധമതത്തിന് അനന്യമായ സ്വാധീനമുള്ള ഹിമാലയത്തിലെ പുരാതനവും അതീവ സ്മയജനകങ്ങളുമായ മൊണാസ്ട്രികള്‍ നിരവധി യാത്രകളിലൂടെ ഹിമാലയത്തെ അടുത്തറിയുകയും അനുഭവിക്കുകയും ചെയ്ത പരിചയസമ്പന്നരായ എം.കെ. രാമചന്ദ്രന്‍, വി.വിനയകുമാര്‍, കെ.ബി. പ്രസന്നകുമാര്‍,ഷൗക്കത്ത്, പി.ജി. രാജേന്ദ്രന്‍, അനിത തമ്പി, കെ.ആര്‍. അജയന്‍, വത്സലമോഹന്‍, ജി.എസ്. രാധാകൃഷ്ണന്‍, ഫ്രഡി.ഡി. മാത്യൂസ് തുടങ്ങിയവര്‍ എഴുതുന്നു.
അതിമനോഹരമായ ചിത്രങ്ങളടങ്ങിയ നൂറിലധികം ഫോട്ടോപേജുകള്‍ മികച്ച ഫോട്ടോഗ്രാഫുകള്‍, ഇലസ്‌ട്രേഷനുകള്‍ തീര്‍ത്ഥാടനസ്ഥലങ്ങളെയും യാത്രാകേന്ദ്രങ്ങളെയും തടാകങ്ങളെയും കൊടുമുടികളെയും പെട്ടെന്നു കണ്ടെത്താന്‍ സാധിക്കും വിധമുള്ള പ്രത്യേകപദസൂചികള്‍, പട്ടികകള്‍ സവിശേഷമായ വിവരങ്ങളുടെ പ്രത്യേക ബോക്‌സുകള്‍ തീര്‍ത്ഥാടകര്‍ക്കും പര്‍വ്വതയാത്രികര്‍ക്കും എക്കാലവും ഉപയോഗപ്പെടുന്ന ഹിമാലയവിജ്ഞാനകോശവും യാത്രാസര്‍വ്വസ്വവുമാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം.
പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന സമ്പൂര്‍ണ്ണ ഹിമാലയപര്യടനംസ്വന്തമാക്കാന്‍ ഉടന്‍ ബന്ധപ്പെടുക.. 99470 55000, 98461 33336 9946 109449; www.onlinestore.dcbooks.com