Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും

$
0
0

aduthabell-bnr

കേരളസംസ്ഥാന രൂപീകരണത്തിനുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങളില്‍ കേരളത്തിലെ പ്രൊഫഷണല്‍ നാടകത്തിന്റെ വിവിധ തലങ്ങളിലുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണ് അടുത്ത ബെല്‍- മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും. ഡോ.കെ ശ്രീകുമാര്‍ തയ്യാറാക്കിയ ഈ പുസ്തകം  കേരളം 60  പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നുത്. അരങ്ങിന്റെ അടിവേരുകള്‍, കാറ്റും കൊടുങ്കാറ്റും, വടക്കന്‍ തംരഗങ്ങള്‍, തുടങ്ങി നാടകത്തിന്റെ ചരിത്രപരമായ വശങ്ങളെയും സാങ്കേതികവശങ്ങളും അന്വേഷിക്കുകയാണ് ഈ പുസ്തകം. കൂടാതെ കേരളത്തിലെ പ്രൊഫഷണല്‍ നാടകവേദികളെക്കുറിച്ചും സംഗീതനാടകസമിതികളെക്കുറിച്ചുമുള്ള വിശദവിവരങ്ങളും നല്‍കുന്നുണ്ട്.

പുസ്തകത്തിന് ഡോ.കെ ശ്രീകുമാര്‍ എഴുതിയ ആമുഖക്കുറിപ്പ്;

അരങ്ങിലെ ആ ബെല്ലിന്, അതിന്റെ തുടര്‍ പ്രകമ്പനങ്ങള്‍ക്ക് പഴയ ആസ്വാദക മനസ്സില്‍ വൈകാരികതയേറെയാണ്. അമ്പലപ്പറമ്പുകളില്‍, പള്ളിമുറ്റങ്ങളില്‍, നാടകക്കൊട്ടകകളില്‍ ആ മണിനാദത്തെത്തുടര്‍ന്നു വര്‍ണ്ണാഭമായ തിരശ്ശീല ചുരുണ്ടുപൊങ്ങുന്നതും കാത്ത് ശ്വാസമടക്കിയിരുന്ന ഓര്‍മ്മകള്‍ അവരില്‍ ഗൃഹാതുരതയോടെ പതഞ്ഞുപൊന്തും. കണ്ടാലും കണ്ടാലും മതിയാവാത്ത എത്രയോ നാടകങ്ങള്‍, വീരപരിവേഷത്തോടെ. മുന്നിലെത്തിയ എണ്ണമറ്റ നടീനടന്മാര്‍, കാതിനും മനസ്സിനും തേന്മഴയായ മധുരഗാനങ്ങള്‍, ഒടുവില്‍ തീരാനൊമ്പരമായി ശ്മശാനമൂകതയോടെ നാടകമൊഴിഞ്ഞ അരങ്ങുകള്‍…

അനുഭവിക്കാത്തവരോടു പറഞ്ഞറിയിക്കാനാവില്ല ഈവിധ വെമ്പലുകള്‍. നാടകവും കാലവും മാറിയ വര്‍ത്തമാനത്തില്‍ അരങ്ങുണരാന്‍ മഴയും മഞ്ഞുംകൊണ്ട് ഉറക്കമൊഴിച്ചു കാത്തിരിക്കുന്നവര്‍ അധികമുണ്ടാവില്ല. നടീനടന്മാരുടെ താരപരിവേഷം സഹാനുഭൂതിക്കോ പരിഹാസത്തിനോ വഴിമാറിയിരിക്കാം. കാമ്പുള്ള കലാകാരന്മാര്‍ കതിരുകൊയ്യാനാവുന്ന കലയുടെ മറ്റു വിളനിലങ്ങള്‍തേടി യാത്രപോയിട്ടുമുണ്ടാവാം. നിറഞ്ഞുകവിഞ്ഞ സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ക്കുമുന്നില്‍ മുഴങ്ങാന്‍ ഇനിയൊരു ‘അടുത്ത ബെല്‍‘ ഉണ്ടാകാനുമിടയില്ല. കാളിദാസനും കാലത്തിന്റെ ദാസനായിരിക്കെ, അരങ്ങിന്റെ ആതുരകാലത്തെക്കുറിച്ചു വ്യസനിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലൊ.

അടുത്ത ബെല്‍ എന്ന പുസ്തകം കൊണ്ടുദ്ദേശിക്കുന്നത് ഒരു കടംവീടലാണ്. ആസ്വാദകപക്ഷത്തുനിന്നു നോക്കിയാല്‍ ഏറെ വൈകിയുള്ള ഒരു പ്രായശ്ചിത്തമാണ്. അരങ്ങിന്റെ വെള്ളിവെളിച്ചത്തില്‍നിന്നു തലമുറകളെ ആനന്ദിപ്പിച്ച ജനപ്രിയ നാടക കലാകാരന്മാരുടെ മറവിയുടെ കൂരിരുട്ടില്‍നിന്ന് ഓര്‍മ്മയുടെ പൂമുഖത്തേക്കു കൊണ്ടുവരാനുള്ള എളിയ ശ്രമമാണ്. അവരിവിടെയുണ്ടായിരുന്നുവെന്ന്, ജീവിതംപോലും മറന്ന് നമുക്കുവേണ്ടി അഭിനയിച്ചു തളര്‍ന്നുവെന്ന് ഓര്‍മ്മിപ്പിക്കാനുള്ള ഒരുക്കമാണ്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>