ആധുനികതയിലാണ് മലയാളകഥകള്‍ക്ക് ഉണര്‍വ്വ് സംഭവിച്ചിട്ടുള്ളതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മറൈന്‍ ഡ്രൈവിലെ ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ തീവ്രത പില്‍ക്കാലത്തെ കഥകള്‍ക്കുണ്ടായിട്ടില്ല. കഥയ്ക്ക് മുന്‍പ്ചിത്രകലയിലും മറ്റും ആധുനികത സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍.എസ്.മാധവന്‍ എഡിറ്റുചെയ്ത മലയാളത്തിലെ 60 കഥകളുടെ സമാഹാരം ‘മലയാള കഥ’, അറുപതിലെത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തിരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരം ‘രക്തകിന്നരം’ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സുഗതകുമാരി യാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനകള്‍ തിരഞ്ഞെടുത്തത്.
ചടങ്ങില്‍ കെ എ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍, എസ് ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.