ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തു. മറൈന്‍ഡ്രൈവിലെ ഡി സി പുസ്തകമേളയില്‍ വെച്ച് എഴുത്തുകാരായ കെ.വി.മണികണ്ഠന്, രാജീവ് ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് കവര്‍ച്ചിത്രം പ്രകാശിപ്പിച്ചത്.
ചെ ഗുവാരയെ കേരളീയാന്തരീക്ഷത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സൈനുല്‍ ആബിദ് ആണ് കവര്‍ച്ചിത്രം രൂപകല്പന ചെയ്തത്. ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയെന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’. മധ്യതിരുവിതാകൂറിന്റെ സമാന്തരമായ ചരിത്രാന്വേഷണം കൂടിയായ നോവല്‍ സെപ്തംബറില്‍ വായനക്കാരിലെത്തും. മലയാളത്തില്‍ ആദ്യമായാണ് പുസ്തകത്തിനു മുന്‍പ് കവര്‍ച്ചിത്രം പ്രകാശിപ്പിക്കുന്നത്.
പ്രകാശന സമ്മേളനത്തില്‍ ബെന്യാമിന്റെ എന്റെ പ്രിയപ്പെട്ട കഥകള്‍, വി. മുസഫര്‍ അഹമ്മദിന്റെ ‘മരിച്ചവരുടെ നോട്ടുപുസ്തകം‘ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. ചടങ്ങില്‍ സി രാധാകൃഷ്ണന്‍, അയ്മനം ജോണ്‍, മനോജ് കുറൂര്‍ എന്നിവര്‍ പ്രസംഗിച്ചു.