മലയാളത്തിന്റെ പ്രിയകവിക്ക് ആദരമായി തിരുവനന്തപുരം നഗരസഭ ശില്‍പം സ്ഥാപിക്കുന്നു. കൈരളിയ്ക്ക് ഒരിക്കലും മറക്കാനാകാത്ത കവിതകളും സംഭാവനകളും നല്‍കി കടന്നുപോയ ഒഎന്‍വിയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കവിതയെ ആസ്പദമാക്കിയാണ് നഗരസഭ ശില്‍പം തയ്യാറാക്കുന്നത്. നഗരസഭയുടെ മുറ്റത്ത് ഒഎന്‍വി നട്ട നെല്ലിമരത്തോട് ചേര്‍ന്നാണ് ശില്‍പം സ്ഥാപിക്കുക.
‘ഇനിയും മരിക്കാത്ത ഭൂമി’ എന്ന വരികളുടെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ശില്‍പം ഒരുക്കിയിരിക്കുന്നത്. ഒഎന്‍വിക്ക് ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചപ്പോള്‍ നഗരസഭ നല്‍കിയ സ്വീകരണ പരിപാടിയിലാണ് കവി ഇവിടെ നെല്ലിമരത്തൈ നട്ടത്. ഇതിനോട് ചേര്‍ന്നാണ് ശില്‍പം സ്ഥാപിക്കുന്നത്. ‘ഭൂമിക്കൊരു ചരമ ഗീതം‘ എന്ന ഒഎന്‍വിയുടെ വിഖ്യാത കവിതയിലാണ് ‘ഇനിയും മരിക്കാത്ത ഭൂമി’ എന്ന വരികളുള്ളത്. നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗമാണ് ശില്‍പം തയ്യാറാക്കിയിരിക്കുന്നത്.
കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് ശില്‍പം അനാഛാദനം ചെയ്യാനാണ് തീരുമാനം. കവിസംഗമവും ഒഎന്‍വി കവിതയെ ആസ്പദമാക്കി നൃത്തശില്‍പവും അരങ്ങറും.
The post ഒഎന്‍വിയ്ക്ക് ആദരമായി ‘ഇനിയും മരിക്കാത്ത ഭൂമി’ ശില്‍പം appeared first on DC Books.