ആടുജീവിതം എന്ന ഒരൊറ്റ നോവലുകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതുന്ന നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍. തികച്ചും കേരളീയപശ്ചാത്തലത്തില്‍ എഴുതുന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.
സഭയും കമ്മ്യൂണിസവും കോണ്‍ഗ്രസ്സും തിമിര്‍ത്താടുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ഈ നോവല്‍ ഒരു ‘പൊളിറ്റിക്കല്‍ സറ്റയര്‍’ എന്നുവിശേഷിപ്പിക്കാം.
മാസ്മരികമായ രചനാരീതി കൊണ്ട് വായനക്കാരെ ത്രസിപ്പിക്കുന്ന ബെന്യാമിന്റെ പുതിയനോവല്‍ ആഗസ്റ്റ്
29 ന് പുറത്തിറങ്ങും. പുസ്തകത്തിന്റെ മുഖവില 399 രൂപയാണ്. എന്നാല്‍ ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ വഴി പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് 349 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. മാത്രവുമല്ല പ്രിബുക്കിങ് വഴി പുസ്തകം വാങ്ങുന്നവര്‍ക്ക് ബെന്യാമിന്റെ കൈയ്യൊപ്പോടുകൂടിയ പുസ്തകം ലഭിക്കുന്നതാണ്.
പുസ്തകത്തിന്റെ പ്രിബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കുചെയ്യുന്നതിനും – onlinestore.dcbooks.com/ കാണുക..!