Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മലാലയുടെ രണ്ടാമത്തെ പുസ്തകം ‘മലാലാസ് മാജിക് പെന്‍സില്‍’ഒക്ടോബറില്‍ പുറത്തിറങ്ങും

$
0
0

malala-magic-pencil

ഞാന്‍ മലാല എന്ന പുസ്തകത്തിനുശേഷം മലാല യൂസഫ്‌സായി എഴുതുന്ന പുതിയ ചിത്രകഥാ പുസ്തകം ‘മലാലാസ് മാജിക് പെന്‍സില്‍’ ഒക്ടോബറില്‍ പുറത്തിറങ്ങും. പുസ്തകത്തിന്റെ ആദ്യവായനക്കാരി തന്റെ അമ്മയായിരിക്കുമെന്നും അതിനായി അമ്മ ഇംഗ്ലിഷ് പഠിക്കുകയാണെന്നും, ഇതില്‍ വളരെ സന്തോഷമുണ്ടെന്നും മലാല തന്റെ ട്വിറ്ററില്‍ കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും മലാല പങ്കുവയ്ക്കുന്നുണ്ട്.

malala-mother

താലിബാന്‍ ആക്രമണത്തിന് ഇരയായതിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുകയും സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടുകയും ചെയ്ത മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് ‘മലാലാസ് മാജിക് പെന്‍സില്‍’.

‘ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കുന്ന, നഗരത്തിലെ മാലിന്യകൂമ്പാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്ന, രാവിലെ കൂടുതല്‍ സമയം ഉറങ്ങാന്‍ സഹായിക്കുന്ന ഒരു മാജിക് പെന്‍സിലിന് വേണ്ടിയുള്ള മലാലയുടെ കുഞ്ഞുനാളിലെ ആഗ്രഹത്തെക്കുറിച്ചാണ്’ മലാലാസ് മാജിക് പെന്‍സില്‍’ പറയുന്നത്. എന്നാല്‍ വലുതായി വരും തോറും തന്റെ ആഗ്രഹം വെറും ബാലചാപല്യം മാത്രമാണെന്നും, ഇതിനേക്കാള്‍ പ്രധാനമായ കുറെ കാര്യങ്ങള്‍ വേറെയുണ്ടെന്നും അവള്‍ മനസിലാക്കുന്നു. വലിയൊരു മാറ്റം വേണ്ടുന്ന ഒരു ലോകം അവള്‍ മുന്നില്‍ കാണുന്നു. ഇതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

പതിനേഴാമത്തെ വയസ്സിലാണ് മലാലക്ക് നോബല്‍ സമ്മാനം ലഭിച്ചത്. മലാലയുടെ ആദ്യ പുസ്തകമായ ‘ഞാന്‍ മലാല’ ഏറെ ശ്രദ്ധനേടിയിരുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>