Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സുഗതകുമാരിയുടെ തറവാടുവീട് തനത് ഭാവത്തില്‍ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ്

$
0
0

vazhuvelil

മലയാളി ഏറ്റുചൊല്ലിയ കവിതകള്‍ക്ക് വിത്തുപാകിയ സുഗതകുമാരിയുടെ ആറന്മുളയിലുള്ള തറവാടുവീട് നാടിനും നാട്ടുകാര്‍ക്കുമായി തുറന്നുകൊടുക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കേനടയിലുള്ള വാഴുവേലില്‍ തറവാട് സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് നടപടികള്‍ സ്വീകരിച്ചുതുടങ്ങി. കവയത്രി സുഗതകുമാരിയുടെ അഭ്യര്‍ഥനപ്രകാരമാണ് വസ്തുവും 250 ലധികം വര്‍ഷം പഴക്കമുള്ള കെട്ടിടവും ഏറ്റെടുക്കാനാവശ്യമായ നടപടി ആരംഭിച്ചത്.

അറയും നിരയുമുള്ള ഏകശാലയും അടുക്കളയും മൂന്നില്‍ രണ്ടുമുറിയുള്ള മറ്റൊരു കെട്ടിടവുമാണ് 65 സെന്റ് വസ്തുവിലുള്ളത്. തിരുവിതാംകൂറില്‍ സ്ത്രീകളില്‍ ആദ്യ സംസ്‌കൃതം എംഎ ബിരുദധാരിയായ കാര്‍ത്ത്യായനിയമ്മയും ഭര്‍ത്താവ് ബോധേശ്വരനും മക്കളായ വിദ്യാഭ്യാസ വിചക്ഷണ ഡോ. ഹൃദയകുമാരി, കവയത്രി സുഗതകുമാരി, കവയത്രിയും യാത്രാവിവരണ കൃതികളുടെ കര്‍ത്താവുമായ ഡോ. സുജാതാദേവി തുടങ്ങിയ സാഹിത്യ പ്രതിഭകള്‍ അധിവസിച്ച ഈ തറവാട് കേരളത്തിന്റെ സ്വാതന്ത്യ്രസമരചരിത്രത്തെയും സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളെയും സ്വാധീനിച്ച ഇടമാണ്. അതുകൊണ്ടുതന്നെയാണ് പുരാവസ്തു വകുപ്പ് പ്രാചീനമായ ഈ തറവാട് ഏറ്റെടുക്കുന്നത്.

അതിപുരാതനമായ രേഖകളും കെട്ടിടങ്ങളും ഉപകരണങ്ങളുമൊക്കെ ഭൂതകാലത്തിന്റെ സ്പന്ദനങ്ങളാണ്. ഉല്‍കൃഷ്ടമായ ചരിത്രരേഖകള്‍ കാലാനുവര്‍ത്തിയായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ആ ഉത്തരവാദിത്വമാണ് ഗവണ്‍മെന്റ് ഗൗരവപൂര്‍വം ഏറ്റെടുക്കുന്നത്. പുരാവസ്തു വകുപ്പ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ കുടുംബക്കാരുമായി ചര്‍ച്ച ചെയ്ത് അന്തിമമായി തീരുമാനിക്കുമെന്നും വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ചശേഷം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>