Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സ്വവര്‍ഗലൈംഗികത പ്രമേയമായ രണ്ട് പുസ്തകങ്ങള്‍

$
0
0

DC-ibf-AUG8

സ്വവര്‍ഗലൈംഗികത പ്രമേയമായ രണ്ട് പുസ്തകങ്ങള്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ആഗസ്റ്റ് എട്ടിന് പ്രകാശിപ്പിക്കുകയാണ്. കിഷോര്‍കുമാറിന്റെ രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍, വസുധേന്ദ്രയുടെ മോഹനസ്വാമി എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ഇത് ആദ്യമായാണ് മലയാളത്തില്‍ ‘ഗേ സാഹിത്യം’ ചര്‍ച്ചയാകുന്ന പുസ്തകങ്ങളിറങ്ങുന്നത്.

താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന വെളിപ്പെടുത്തലുമായി വന്ന മലയാളിയായ കിഷോര്‍ കുമാറിന്റെ ആത്മകഥയാണ് രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍(മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും). തന്റെ ജീവിതകഥയോടൊപ്പതന്നെ സ്വവര്‍ഗ്ഗലൈംഗികതയുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനങ്ങളുമാണ് കിഷോര്‍കുാമര്‍ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്.

കന്നഡയിലെ പുതുകഥയിലെ ശക്തമായ സാന്നിദ്ധ്യമാണ് വസുധേന്ദ്ര. സ്വവര്‍ഗ്ഗാനുരാഗിയായ വസുധേന്ദ്ര എഴുതിയ ആണ്‍പ്രണയങ്ങള്‍ പ്രമേയമായ ഒരുപറ്റം കഥകളുടെ (ഗേ കഥകളുടെ) സമാഹാരമാണ് മോഹനസ്വാമി. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ആഷ് അഷിതയാണ്.

ലാസര്‍ ഷൈന്‍, ശീതള്‍ ശ്യാം, ജിജോ കുര്യാക്കോസ്, അരുന്ധതി ബി, കിഷോര്‍കുമാര്‍, ആഷ് അഷിത തുടങ്ങിയവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് 5.30 നാണ് പരിപാടി.


Viewing all articles
Browse latest Browse all 3641

Trending Articles