കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന 25-മത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒന്‍പതാം തീയതി താഹാമാടായി മാമുക്കോയ എന്നിവര്‍ രചിച്ച ‘മാമുക്കോയയുടെ മലയാളികള്‍’ എന്ന പുസ്തകം പ്രകാശിപ്പിക്കും. ചടങ്ങില്‍
മാമുക്കോയ, വി ടി മുരളി, വി ആര്‍ സുധീഷ്, താഹാമാടായി എന്നിവര്‍ പ്രസംഗിക്കും.
കേരളപ്പിറവിയുടെ അറുപത് പൂര്‍ത്തിയാകുമ്പോള്‍ പ്രശസ്ത നടന്‍ മാമുക്കോയ മലയാളിയിലേക്ക് നോട്ടം പായിക്കുകയാണ്. ഭാഷയിലും ഭാഷണത്തിലും ഭക്ഷണത്തിലും സംസ്‌കാരത്തിലും മലയാളി ചെന്നെത്തിനില്ക്കുന്നത് എവിടെയാണെന്നും ആ എത്തിനില്പിന്റെ പിന്നാമ്പുറങ്ങള്‍ എന്തെല്ലാമാണെന്നും ഇവിടെ അന്വേഷിക്കുന്ന പുസ്തകമാണ് ‘മാമുക്കോയയുടെ മലയാളികള്‍’