കാമാസക്തിയാല്‍ ബുദ്ധവിഹാരം വിട്ടിറിങ്ങിയ ബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവലാണ് ജീവഗാഥ. കാമവും വിരക്തിയും എന്തെന്ന അന്വേഷണത്തില്‍ എല്ലാവിധമുള്ള ജീവിതസങ്കീര്‍ണ്ണതകളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധിനന്. ബുദ്ധത്വത്തിന്റെ പാചയിലേക്കെത്താന്‍ കാമവും മറ്റു ജീവിതാസക്തികളും തത്യജിക്കുക എന്നത് എത്രമാത്രം സംഘര്‍ഷഭരിതമാണെന്ന് ഈ നോവല്‍ കാട്ടിത്തരുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ എഴുതിയിരിക്കുന്നത് കെ അരവിന്ദാക്ഷനാണ്. 2014 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കുശിനാരയിലേക്ക് എന്ന ചെറുനോവലാണ് ജീവഗാഥയിലേക്കുള്ള വായനാവഴിയാണ് കെ അരവിന്ദാക്ഷന്‍ രേഖപ്പെടുത്തുന്നത്. ധര്‍മ്മാനന്ദ കോസംബിയുടെ ‘ഭഗവാന്‍ ബുദ്ധന്‍’, ടി. ഡബ്ല്യു. റൈസ് ഡേവിഡ്‌സിന്റെ ‘ബുദ്ധിസ്റ്റ് ഇന്ത്യ’, തിച്ച് നാത്ഹാന്റെ ‘ഓള്‍ഡ് പാത്ത് വൈറ്റ് ക്ലൗഡ്‌സ്’, ഡോ അംബേദ്കറുടെ ‘ബുദ്ധനും ബുദ്ധധര്‍മ്മവും’ എന്നീ ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണ് കെ അരവിന്ദാക്ഷന്‍ ജീവഗാഥ രചിച്ചിരിക്കുന്നത്.
ഒട്ടും കാല്പനികമല്ലാത്തതും ചരിത്രവസ്തുതകളിലൂന്നിയതുമായ ഭഗവാന്‍ ബുദ്ധനാണ് ചരിത്രധാതുക്കളും സാമൂഹികസാംസ്‌കാരിക പരിസരവും ബുദ്ധധര്‍ശനത്തിന്റെ ആത്യാന്തിക സൂത്രങ്ങളും ഇഴപാകാന്‍ അവലംബമായത്. ആ പുസ്തകത്തില്‍ നിന്ന് നേരിട്ട് പത്തുവാചകങ്ങളെങ്കിലും ഈ നോവലില്‍ ഉദ്ധരിച്ചിട്ടുണ്ടെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല തിച്ച് നാത്ഹാന്റെ ബൃഹദ്ഗ്രന്ഥത്തില്‍ സാന്ദര്‍ഭികമായി നാലഞ്ച് വാചകങ്ങളില്‍ സൂചിതമായി മറയുന്ന ഒരു മൈനര്‍ കഥാപാത്രമാണ് സുധീനന്‍ എന്ന ഭിക്ഷു.
ഗോതമുദ്ധന്‍ ഭിക്ഷുക്കള്‍ക്കുള്ള ലൈംഗിക നിയമങ്ങളുണ്ടാക്കിയത് ഭിക്ഷുസുധിനന്‍ ബ്രഹ്മചര്യമര്യാദകള്‍ ലംഘിക്കുന്നതില്‍നിന്നാണ്. ഈ ചരിത്രാശംത്തെ ഉള്‍ക്കൊണ്ടാണ് നോവലിന്റെ വളര്‍ച്ച.