Image may be NSFW.
Clik here to view.
ഡി സി ബുക്‌സിന്റെ 43-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാല് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, മണമ്പൂര്‍ രാജന്‍ ബാബു എഡിറ്റ് ചെയ്ത കുറുമൊഴി, കെ വേണു രചിച്ച ‘എന്തുകൊണ്ട് ജനാധിപത്യം’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.
2017 ഓഗസ്റ്റ് 29ന് വൈകിട്ട് അഞ്ചരയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ ഡി സി ബുക്‌സ് വാര്‍ഷികാഘോഷത്തിലാണ് പുസ്തകപ്രകാശനം.
ചടങ്ങില്‍ കെ വേണു, യു. കെ. കുമാരന്‍, സുഭാഷ് ചന്ദ്രന്‍, മണമ്പൂര്‍ രാജന്‍ ബാബു, ബെന്യാമിന്‍, എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും. രവി ഡി സി സ്വാഗതം പറയും.