ലോകരാഷ്ട്രങ്ങളുടെ കീഴീല്‍ കിടപിടിക്കാനുദകുന്ന വിധമാണ് ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പുസ്തകങ്ങളുടെ പ്രമേയങ്ങളും കാലികപ്രസക്തികളും എഴുത്തുകാരുടെ സംവേദനക്ഷമതയും പ്രസാധനരംഗത്തെ മികവുമെല്ലാം ഇതിനുകാരണമാണ്. കൂടാതെ വിവര്‍ത്തന കൃതികളുടെ പ്രസക്തിയും ചെറുതല്ല. മറ്റ് ഭാഷകളിലെ പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലെ, മലയാളം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ മറ്റ് ഭാഷകളിലേക്കും തര്‍ജ്ജമചെയ്യുന്നതും പുസ്തകങ്ങളുടെ മാറ്റ് കൂട്ടുന്നവയാണ്.
ഇവ പല അന്താരാഷ്ട്ര പുസ്തകമേളകളിലും സാഹിത്യോത്സവങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനുദാഹരണമാണ് നാഷണല്‍ ബുക്ട്രസ്റ്റ് സംഘടിപ്പിച്ച ‘ബീജിങ് ഇന്റര്‍നാഷണല്‍ ബുക്‌ഫെയറിലെ’ പുസ്തകങ്ങളുടെ സാന്നിദ്ധ്യം. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, ചില്‍ഡ്രന്‍സ് ബുക്‌സ്, സയന്‍സ് ആന്റ് ടെക്‌നാളജി തുടങ്ങിയ മേഖലയിലുള്ള മികച്ച പുസ്തകങ്ങളാണ് ബീജിങ് ഇന്റര്‍നാഷണല്‍ ബുക്‌ഫെയറില്‍ ഒരുക്കിയിരുന്നത്.
ഇതില്‍ ചില്‍ഡ്രസ് ബുക്‌സിലെ മികച്ച പത്ത് പുസ്തകങ്ങള്‍ ഡി സി ബുക്‌സ് മുദ്രണമായ മാംഗോ ഇംപ്രില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് എന്നത് പ്രശംസനീയമാണ്. Birbal and the Palmist and other stories, Ghost stories from Bengal and beyond, Laugh out loud,Apoorva, Panchatantra, Rainbow Girl, Uma,Not-so-perfect, Mahabharata, Once there was a king and other stories, The girl in the mirror, Vahana:Tales f Divine Animal Mounts of the Gods തുടങ്ങിയ പുസ്തകങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്.
The post ബീജിങ് ഇന്റര്‍നാഷണല്‍ ബുക്‌ഫെയറില്‍ മാംഗോ ബുക്കുകളുടെ സാന്നിദ്ധ്യം appeared first on DC Books.