കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി മികച്ച പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ സുഭാഷ് ചന്ദ്രന്‍ ഇന്നേവരെയെഴുതിയിട്ടുള്ള കഥകള്‍ സമാഹരിച്ച പുസ്തകമാണ് കഥകള്‍: സുഭാഷ് ചന്ദ്രന്‍ . സുഭാഷ് ചന്ദ്രന്‍ കഥയെഴുത്ത് ഗൗരവമായി കണ്ടുതുടങ്ങിയ അതായത് 17 ാം വയസ്സില്‍ എഴുതിയ ‘ഈഡിപ്പസിന്റെ അമ്മ’ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ ‘മൂന്നു മാന്ത്രികന്‍മാര്‍’വരെയുള്ള ഇരുപത്തെട്ടു കഥകളുടെ സമാഹാരമാണ് കഥകള്‍: സുഭാഷ് ചന്ദ്രന്‍ . കൂടാതെ ചെറുകഥയ്ക്ക് ലഭിക്കാവുന്ന ഒട്ടുമിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയവും ഈ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുപത്തഞ്ച് വര്‍ഷത്തിനിടയില്‍ 28 കഥകള്‍ എന്നത് കുറവു തന്നെയെന്ന് കഥാകൃത്തും സമ്മതിക്കുന്നു. എന്നാല്‍ മനസ്സില്‍ എഴുതിയ ആയിരം കഥകളില്‍ നിന്ന് കടലാസിലേക്ക് പകര്‍ത്തിയ നൂറോളം എണ്ണത്തില്‍ അച്ചടിമഷി പുരളാന്‍ നല്‍കിയത് 28 എണ്ണമാണെന്നേ ഇതിന് അര്‍ത്ഥമുള്ളൂ എന്ന് സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ‘തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനയച്ച കഥകള്‍’ എന്ന വിശേഷണം ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സുഭാഷ ചന്ദ്രന്റെ മുഴുവന്‍ കഥകളും സമാഹരിച്ച് 2015 ജൂണിലാണ് ഡി സി ബുക്‌സ് കഥകള്‍: സുഭാഷ് ചന്ദ്രന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. അതിവേഗം ആദ്യപതിപ്പ് വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം,ബ്ലഡി മേരി തുടങ്ങിയ സുഭാഷ് ചന്ദ്രന്റെ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സ് ആണ്. ആദ്യനോവലായ മനുഷ്യന് ഒരു ആമുഖത്തിലൂടെ അദ്ദേഹത്തിന് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
The post സുഭാഷ് ചന്ദ്രന്റെ തൂലികയില്‍ വിരിഞ്ഞ 28 കഥകള്‍ appeared first on DC Books.