മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെതുടര്‍ന്ന് ഇന്ത്യയെങ്ങും മുഴങ്ങുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണനല്‍കികൊണ്ട് ഡി സി ബുക്‌സ് രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
ഗരൗരിലങ്കേഷ് എഴുതിയ സാമൂഹിക രാഷ്ട്രീയ ലേഖനങ്ങളുടെയും എഡിറ്റോറിയലുകളുടെയും സമാഹാരമാണ് ആദ്യപുസ്തകം. മതേതരത്വത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട ഗൗരിയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന പ്രസ്‌ക്തമായ ലേഖനങ്ങളാണ് സമാഹരിച്ചിട്ടുള്ളത്.. ഇന്ത്യയിലെ പ്രശസ്ത പ്രസാധകരായ നവയാനയും ഡി സി ബുക്‌സും സംയുക്തമായി ഇംഗ്ലീഷിലും ഈ ലേഖന സമാഹാരം പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഗൗരിലങ്കേഷിന്റെ പോരാട്ടങ്ങളെ അടയാളപ്പെടുത്തപുസ്തകമാണ് രണ്ടാമത്തേത്. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഗൗരിയുടെ സഹപ്രവര്‍ത്തകരായിരുന്നവരുള്‍പ്പെടെയാണ് ഈ പുസ്തകത്തിനായി എഴുതുന്നത്.