Quantcast
Viewing all articles
Browse latest Browse all 3641

അടിയന്തരാവസ്ഥയിലെ കേരളം

Image may be NSFW.
Clik here to view.
emergency

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ച ചെയ്യപ്പെടുന്നു. ഇതിലെ ഓരോ പുസ്തകങ്ങളും നമ്മുടെ സർവ്വതോമുഖമായ വളർച്ചാ ഘട്ടങ്ങളുടെ പല തലങ്ങളെ അഭിമുഖീകരിക്കുന്നതാണ്. 1975-ൽ ഇന്ദിര ഗാന്ധി ഗവണ്മെന്റ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ നേർചിത്രത്തെ അവതരിപ്പിക്കുന്ന കേരളം 60 പരമ്പരയിലെ പുസ്തകമാണ് കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം.

Image may be NSFW.
Clik here to view.
book kakki kakkayam

രാജ്യത്തിൻറെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ ഭരണകൂടത്തിന്റെ ഇടപെടലകളും അവയെ രാജ്യം പ്രതിരോധിച്ച രീതികളും വിശദമാക്കുന്നതാണ് കെ പി സേതുനാഥിന്റെ കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം.

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 1975-77 കാലഘട്ടത്തിൽ ഇന്ദിര ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത്. പൗരാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൽ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവർത്തിച്ചുവെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഇന്ത്യയുടേയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തിൽ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. കൂടാതെ, രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെകുറിച്ചുള്ള വിലയിരുത്തലും പുസ്തകം നടത്തുന്നു.

ചരിത്രത്തിൽ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദവും നേടിട്ടുള്ള കെ പി സേതുനാഥ്  ഡൽഹി, ബാംഗ്ലൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കൊച്ചിയിൽ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ സീനിയർ എഡിറ്ററായി പ്രവർത്തിക്കുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A