സാഹിത്യ അക്കാദമി തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ‘തുഞ്ചത്തെഴുത്തച്ഛന്‍-കാലവും കൃതികളും‘ എന്ന വിഷയത്തില്‍ ഏകദിന സിംപോസിയം സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 26ന് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെ രംഗശാലയില്‍ രാവിലെ 10ന് സര്‍വ്വകലാശാല വൈസ്ചാന്‍ലര്‍ കെ ജയകുമാര്‍ സിംപോസിയം ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി കണ്‍വീനറും എഴുത്തുകാരനുമായ സി രാധാകൃഷ്ണന്‍ അദ്ധക്ഷത വഹിക്കും. സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗം അനില്‍ വള്ളത്തോള്‍ വിഷയാവതരണവും സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തും. പ്രൊഫ. ടി അനിത കുമാരി വിശിഷ്ടാതിഥിയായിരിക്കും.
കെ പി മോഹനന്‍, പി ഗീത, എം ശ്രീനാഥ്, വിജു നായരങ്ങാടി, ആനന്ദ് കാവാലം എന്നിവര്‍ എഴുത്തച്ഛന്‍ കൃതികളെക്കുറിച്ച് പഠനങ്ങള്‍ അവരതിപ്പിക്കും.
The post തുഞ്ചത്തെഴുത്തച്ഛന്‍; കാലവും കൃതികളും-സിംപോസിയം appeared first on DC Books.