ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടിയ റൊമാന്‍സിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന യുവ എഴുത്തുകാരന്‍ രവീന്ദ്ര സിങ് കേരളത്തിലെത്തുന്നു. ഡി സി ബുക്‌സിന്റെ കോഴിക്കോടും എറണാകുളത്തുമുള്ള ബ്രാഞ്ചുകളിലാണ് രവീന്ദ്ര സിങ് എത്തുക.
സെപ്റ്റംബര്‍ 29ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലുള്ള ഹൈലൈറ്റ്മാളിലെ ക്രോസ്‌വേഡ് ഡി സി ബുക്‌സിലും, സെപ്റ്റംബര്‍ 30ന് വൈകിട്ട് 6 മണിക്ക് എറണാകുളം സെന്റര്‍ സ്‌ക്വൊയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ഡി സി എക്‌സപ്ലോറിലുമാണ് രവീന്ദ്ര സിങ് എത്തുന്നത്. റൊമാന്‍സിന്റെ രാജകുമാരനായ രവീന്ദ്ര സിങിനെ കാണാനും സംവദിക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഒരു പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും എഴുത്തുകാരനുമായ രവീന്ദ്ര സിങ് 1982 ഫെബ്രുവരി 4ന് കല്‍ക്കട്ടയിലെ ഒരു സിക്ക് ഫാമിലിയിലാണ് ജനിച്ചത്. ഒഡീഷയിലെ ഗുരു നാനക് പബ്ലിക് സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കര്‍ണ്ണാടകയിലെ ഗുരു നാനക് ദേവ് എഞ്ചീനീയര്‍ കോളജില്‍ നിന്ന് കംപ്യൂപര്‍ സയന്‍സില്‍ എഞ്ചിനീയര്‍ ബിരുദം നേടി. തുടര്‍ന്ന് ജോലിയില്‍ മുഴുകിയ അദ്ദേഹം തന്റെ പ്രണയിനിയുടെ വിയോഗത്തില്‍ എഴുതിയ നോവലാണ് ഐ ടൂ ഹാഡ് എ ലൗ സ്‌റ്റോറി. ഈ കൃതിയിലൂടെ അദ്ദേഹം വായനാലോകത്ത് ശ്രദ്ധനേടി. മാത്രമല്ല ഈ കൃതി ബെസ്റ്റ്‌സെല്ലറാവുകയും ചെയതു. കന്നടഭാഷയിലേക്കും ഈ കൃതി പരിഭാഷപ്പെടുത്തുകയുണ്ടായി.
തുടര്‍ന്ന് പ്രണയത്തെ കേന്ദ്രബിന്ദുവാക്കുകൊണ്ട് Can love happen twice?, Love Stories That Touched My Heart, Like it Happened Yesterday, Your Dreams Are Mine Now, Tell me a story എന്നീ കൃതികളുമെഴുഴുതി..അവയെല്ലാം വായനാലോകം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇതില്‍ ഏറ്റവും ഒടുവില്‍ (2016 ആഗസ്റ്റില്‍) പുറത്തുവന്ന കൃതിയാണ് ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ് (This Love That Feels Right…)
തനിക്ക് ഈ ലേകത്ത് ആരെയും പ്രണയിക്കാന്‍ കഴിയില്ലെന്നു വിശ്വസിക്കുകയും അതേസമയം തന്നെ ആരെങ്കിലും പ്രണയിച്ചിരുന്നെങ്കില്‍ എന്നു ചിന്തിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ചിന്തയിലൂടെ കടന്നുപോകുന്ന നോവലാണ് ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ് . അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രണയം എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്നും എന്താണ് ശരിക്കുള്ള സ്‌നേഹമെന്നും ആ പെണ്‍കുട്ടി ചിന്തിക്കുന്നു..പ്രണയത്തെ അനായാസമായി നിര്‍വചിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിലേക്ക് അവള്‍ എത്തുകയും ചെയ്യുന്നു..ഇങ്ങനെ പ്രണയമെന്ന വികാരത്തെകുറിച്ചുള്ള കാഴ്ചപ്പാടുകളാണ് രവീന്ദ്ര സിങ് ഈ കൃതിയിലൂടെ പങ്കുവെക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
The post പ്രശസ്ത എഴുത്തുകാരന്‍ രവീന്ദ്ര സിങ് കേരളത്തിലെത്തുന്നു appeared first on DC Books.