വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൊച്ചിയിൽ പ്രതിഷേധം.എതിര്‍ക്കുന്നവരെ കൊന്നുകളയുന്ന ഫാസിസ്റ്റ് രീതിക്കെതിരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധിച്ചു. കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമാണ് ഇന്നലെ എറണാകുളം രാജേന്ദ്ര മൈതാനത്ത് ഒത്തുകൂടിയത്. ഗൗരി ലങ്കേഷിന്റെ വധത്തില്‍ അപലപിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് ഇത്തരത്തിലൊരു പ്രതിഷേധം കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ടത്.
രാജ്യത്ത് വര്‍ഗീയ ശക്തികള്‍ വളരുന്നതിന്റെ അടയാളമാണ് ഗൗരിയുടെ വധം എന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ പറഞ്ഞു.
ഇന്ന് ആര്‍എസ്എസിന്റെ മത തീവ്രവാദമാണ് രാജ്യത്ത് നടക്കുന്നതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇന്ത്യ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത നാടായി ശ്രദ്ധിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.