Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍

$
0
0

trollഓട്ടന്‍തുള്ളലില്‍ തുടങ്ങി മിമിക്രിയും പാരഡി ഗാനങ്ങളും കോമഡി സ്‌കിറ്റുകളും ഫേസ്ബുക്ക് ട്രോളുകളും വരെയെത്തി നില്‍ക്കുകയാണ് മലയാളിയുടെ ആക്ഷേപഹാസ്യഭ്രമം. സമൂഹത്തിലെ ഏത് ചലനങ്ങളെയും താമസംവിനാ ജനങ്ങളിലെത്തിക്കുന്ന ട്രോളുകള്‍ എന്ന് വിളിപ്പേരുള്ള മീമുകളാണ് ഇപ്പോഴത്തെ താരം. രാഷ്ട്രീയക്കാരും അഭിനയിതാക്കളും എല്ലാം ട്രോളുകളുടെ ഇരയായിത്തീരാറുണ്ട്.

സാധാരണക്കാരായ ജനങ്ങള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളാണ് അവരുടെ മനസ്സറിയുന്ന ട്രോളുകളായി പ്രത്യക്ഷപ്പെടുന്നത്. troll-troll-trollഅതുകൊണ്ടുതന്നെ അത് ഫോര്‍വേഡ് ചെയ്ത് ചര്‍ച്ചയാക്കി നിര്‍ത്താന്‍ ഓരോരുത്തരും ശ്രമിക്കുന്നതോടെ വിമര്‍ശനത്തിന് ഒരു പുതിയ തലം തുറക്കുകയായി. ഇപ്പോള്‍ ഫേസ്ബുക്കില്‍ ജനപ്രീതി നേടിയ ട്രോളുകള്‍ സമാഹരിച്ച പുസ്തകമാണ് ട്രോള്‍ ട്രോള്‍ ട്രോള്‍.

ട്രോള്‍ ട്രോള്‍ ട്രോള്‍നമ്മളെ പൊട്ടിച്ചിരിപ്പിച്ച നൂറ്റമ്പതോളം ട്രോളുകള്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍ക്ക് പുറമേ അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന ഏതാനും ലേഖനങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ട്രോള്‍ മലയാളം, ഐ.സി.യു തുടങ്ങിയവയുടെ ട്രോളുകളാണ് ഈ പുസ്തകത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

The post ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>