പ്രതിമാസ പുസ്തകചര്‍ച്ചാവേദി ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളുകഥപറയുന്ന അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്തു. പുസ്തകരചനയോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് സെപ്റ്റംബര്‍ 23ന് വൈകിട്ട് 5.30ന് ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കാമായത്. മാധ്യമപ്രവര്‍ത്തകനും പുസ്തകരചനയില്‍ അരുണ്‍ എഴുത്തച്ഛന്റെ സഹയാത്രികനുമായിരുന്ന ശിവന്‍ എടമന പുസ്തകം പരിചയപ്പെടുത്തി.
ആചാരങ്ങളുടെ പേരില്‍ ദുരിതജീവിതമനുഭവിക്കുന്ന സ്ത്രീജനങ്ങളുടെ അവസ്ഥവിവരിക്കുന്ന വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തെ രാഷ്ട്രീയമായും ഒരു യാത്രാവിവരണമായും സ്ത്രീജനങ്ങളുടെ ദുരനുഭവത്തിന്റെ കഥ എന്നിങ്ങനെ മൂന്ന് തരത്തില്‍ വായിച്ചെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂട്ടിക്കാട്ടി. കൂടാതെ ദേവദാസി എന്ന പേരില്‍ ചുവന്നതെരുവുകളിലും കാമാത്തിപുരത്തുമൊക്കെയായി എത്തപ്പെട്ട സ്ത്രീകള്‍ക്ക് അവിടെ നിന്നും എങ്ങനെ രക്ഷനേടാനാകും എന്ന ചോദ്യവും ഉന്നയിച്ച് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമത്തിലും ബംഗാളിലെ ഗ്രാമങ്ങളിലും പ്രത്യേകിച്ച് വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലാണ് ഇത്തരം ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നതെന്നും സര്‍ക്കാര്‍ ഇത്തരം ഏര്‍പ്പാടുകള്‍ നിര്‍ത്തലാക്കി എന്ന് തിരിച്ചറിവില്ലാത്ത കുടംബംഗങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോഴും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുവെന്നും അരുണ്‍ എഴുത്തച്ഛന്‍ പറഞ്ഞു. മാത്രമല്ല കുടുംബംപുലര്‍ത്താനായി തിരഞ്ഞെടുക്കുന്ന ലൈംഗികതൊഴില്‍ ഒരു പ്രശ്‌നാമായി അവിടുത്തുകാര്‍ കാണുന്നില്ലെന്നും ആ തൊഴിലില്‍ നിന്നും പിന്‍തിരിയാന്‍ അവരെ പ്രേരിപ്പിക്കാത്തത് പുറത്ത് അതിലും വേതനം ലഭിക്കുന്ന മറ്റൊരു തൊഴില്‍ ലഭിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിയോകള്‍ പക്ഷേ ഇത്തരക്കാര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നുണ്ടെന്നും ഒരു പക്ഷേ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് രക്ഷനേടാനാഗ്രഹിക്കുന്നവര്‍ സ്വയം അറിവ് സമ്പാദിച്ച് പുറത്തുകടക്കുകമാത്രമാണ് രക്ഷയെന്നും അല്ലാതെ ഒരു ആചാരമായുംം വിശ്വാസമായും കാണുന്ന ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് അവരെ മറ്റാര്‍ക്കും സംരക്ഷിക്കാനാവില്ല എന്നും അരുണ്‍ തന്റെ എഴുത്തനുഭവത്തില്‍ നിന്നും വ്യക്തമാക്കി.
കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെണ്‍കുട്ടികള്‍ പിന്നീട് ലൈംഗികത്തൊഴിലില്‍ എത്തപ്പെടുന്നതും ആചാരങ്ങളുടെ പേരില്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളുമെല്ലാം പ്രതിപാദിക്കുന്ന വിശുദ്ധപാപങ്ങളുടെ ഇന്ത്യ ദലിത് പക്ഷചിന്തകള്‍ ഉള്‍ക്കുള്ളുന്നതാണെന്നും, സോനാച്ചി മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാംമുള്ള സ്ത്രീകളെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്നുള്ള ചിന്ത ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായഅരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ. സോനാച്ചി, മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാം സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറങ്ങിയ നാള്‍മുതല്‍ തന്നെ ബെസ്റ്റ് സെല്ലറില്‍ ഇടം നേടിയ പുസ്തകത്തിന്റെ രണ്ടാമത്പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
The post ഡി സി റീഡേഴ്‌സ് ഫോറം വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്തു appeared first on DC Books.