ആധുനിക സമൂഹത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്ത മഹാത്മാക്കളില്‍ ഉന്നതസ്ഥാനീയനാണ് മഹാത്മാ ഗാന്ധി. ഗാന്ധിയന്‍ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും ലോകമെമ്പാടും വന്‍ സ്വീകാര്യതയാണുള്ളത്. ഗാന്ധിജിയുടെ ജ ന്മശതാബ്ദി വേളയില്‍ ഡോ എസ് രാധാകൃഷ്ണന്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പുസ്തകത്തിന്റെ പരിഭാഷയാണ് മഹാത്മാഗാന്ധി 100 വര്‍ഷങ്ങള്‍ .
ഗാന്ധിജിക്ക് സമകാലികരായിരുന്ന ലോകനേതാക്കളും ചിന്തകരും തയ്യാറാക്കിയ ലേഖനങ്ങളുടേയും സ്മരണകളുടേയും സമാഹാരമാണ് ഈ പുസ്തകം. അവരോരോരുത്തരും വ്യത്യസ്തങ്ങളായ വീക്ഷണ കോണുകളിലൂടെ ഗാന്ധിയുടെ ജീവിതവും ദര്‍ശനവും വിലയിരുത്തുന്നു. മുല്‍ക്രാജ് ആനന്ദ്, കേസിപ്രഭു, സുനീതി ചാറ്റര്‍ജി, മൊറാജി ദേശായി, ഇന്ദിരാ ഗാന്ധി, വിവി ഗിരി, സക്കീര്‍ ഹുസൈന്‍ , ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍ , മൗണ്ട് ബാറ്റണ്‍ പ്രഭു എന്നിങ്ങനെ 61 വ്യക്തികളുടെ ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
സമകാലിക സാമൂഹിക സാഹചര്യത്തില്‍ ഗാന്ധിജിയെ മനസ്സിലാക്കാനും തിരിച്ചറിയാനും സഹായിക്കുന്ന മഹത്തായ ഗാന്ധിയന്‍ പഠനങ്ങളുടെ ഈ ഉജ്ജ്വല സമാഹാരം ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കന്നത് 1969ലാണ്. മലയാളിയുടെ ഭാവി ഗാന്ധിയന്‍ പഠനങ്ങള്‍ക്ക് ഉത്തമ സഹായിയാണ് ഈ പുസ്തകം.