ലാസറ്റ് ഗ്രേഡ് പരീക്ഷയെ ലാഘവത്തോടെ കാണുന്ന ഒരു മനോഭാവം ഉദ്യോഗാര്‍ത്ഥികളില്‍ കണ്ടുവന്നിരുന്നു. വളരെ ലളിതമായ ചോദ്യങ്ങളല്ലേ, പിന്നെന്തിനു കഠിനമായി പ്രയത്‌നിക്കണം എന്ന അബദ്ധ ധാരണ. പക്ഷേ കാലം മാറിയിരിക്കുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗം എന്ന സ്വപ്നത്തെ മുറുക്കെ പിടിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഏതൊരു പരീക്ഷയെയയും അഭിമുഖീകരിക്കുന്ന അതേ ഗൗരവത്തോടെയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയെയും അഭിമുഖീകരിക്കുന്നത്.
എല്‍ ഡി സി പരീക്ഷകള്‍ കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് ഇനിയൊന്നു വിശ്രമിക്കാം എന്നു കരുതണ്ട. മുന്‍പിലുള്ള മാസങ്ങളില്‍ നിരവധി പി എസ് സി പരീക്ഷകളാണ് കാത്തിരിക്കുന്നത്. വില്ലേജ് മാന്‍, ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ പ്രതീക്ഷകള്‍ നല്‍കുന്നവയാണ്. ഏതൊരു പരീക്ഷയയെയും ആദ്യം സമീപിക്കേണ്ടത് സിലബസ് അനുസരിച്ചാണ്. എന്നാല്‍ എല്‍ ഡി സി പരീക്ഷയില്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുത്തിയ പല സംഭവങ്ങളും ഉണ്ടായി. എങ്കിലു ഇവയില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത് പൊതുവിജ്ഞാനം എന്ന മേഖലയില്‍ കൂടുതല്‍ വായന വേണമെന്നതാണ്. ചരിത്ര പഠനത്തില്‍ കേരളം, ഇന്ത്യ, ലോകം എന്നിങ്ങനെതന്നെ നമ്മുക്ക് തുടങ്ങാം. പിന്നീട് നമ്മുക്ക് ശാസ്ത്രത്തില്‍ കൈവയ്ക്കാം. ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ പഠിച്ചു തുടങ്ങാം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയമല്ലാത്തതിനാല്‍ ഒഴിവാക്കാം. എന്നാല്‍ ഗണിതവും മാനസികശേഷി പരിശോധനയും അല്പം മലയാളവും പഠിച്ചേ മതിയാകൂ. ഇവക്കൊപ്പം മുന്‍വര്‍ഷചോദ്യപ്പേപ്പര്‍ക്കൂടി ചെയ്തു പഠിച്ചാല്‍ ലിസ്റ്റില്‍ കടന്നു കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ ചിട്ടയായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷാപഠനസഹായി നിങ്ങളുടെ പഠനവഴിയിലൊരു മുതല്‍ക്കൂട്ടാവും. സെപ്റ്റംബര്‍ മാസം വിശ്രമിക്കാമെന്നു വിചാരിക്കുന്നവര്‍ ഓര്‍ക്കുക അത് കഴിഞ്ഞുള്ള മാസങ്ങള്‍ പരീക്ഷകളുടെ മാസങ്ങളാണ്. ഒരു സര്‍ക്കാര്‍ ജോലി കിട്ടിക്കഴിഞ്ഞിട്ടാവാം ആഘോഷങ്ങള്‍…!