Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മദ്യം മയക്കുമരുന്ന്,ലൈംഗികത തുടങ്ങി മലയാളിയെ പിടികൂടിയ ആസ്‌കതികളെക്കുറിച്ചുള്ള വിചിന്തനം

$
0
0

കേരളം 60 എന്ന പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയാണ് ആരോഗ്യത്തിന് ഹാനീകരം; മലയാളികളുടെ ആസക്തികള്‍. പേരുപോലെതന്നെ ഒരുപാട് ആസക്തികളുടെ പിടിയലകപ്പെട്ട മലയാളികളുടെ ജീവിതത്തിലെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. മലയാളി മനസ്സ്, ലഹരിയും ആസക്തിയും എന്നീ രണ്ട് ഭാഗങ്ങളായിത്തിരിച്ചാണ് പുസ്തകരചന നടത്തിയിരിക്കുന്നത്.

ഒരേ ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗത്തിനെ പൊതുവായി ബാധിക്കുന്ന ലഹരികളെക്കുറിച്ചും ആസക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം മലയാളിയുടെ ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് തുടങ്ങുന്നത്. മറ്റെത്തിനേക്കാളും ഉപരിയായി ഓരോ മലയാളിയും അവന്റെ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ചിന്തിക്കുകയും ഖേദിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന ഈ കാലയളവില്‍ ഇവരണ്ടും തന്നെയാണ് മലയാളിയുടെ ലഹരികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മദ്യം, മക്കുമരുന്നു, പുകവലി എന്നിവയില്‍ തുടങ്ങി സൈബര്‍ അടിമത്തത്തില്‍ വരെ വന്നുനില്‍ക്കുന്നു മലയാളികളുടെ ആസക്തികള്‍. ഈ ആസക്തികളിലേക്കുള്ള ഒരു തിരുനോട്ടമാണ് ആരോഗ്യത്തിന് ഹാനീകരം; മലയാളികളുടെ ആസക്തികള്‍ എന്ന പുസ്തകം.

സംസ്‌കാര സമ്പന്നമായ കേരളത്തിലെ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വരെ, മദ്യം മയക്കുമരുന്ന്, സെക്‌സ്, സൈബര്‍ എന്നീ ആസക്തികളുടെ പിടിയിലകപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് കുടുംബം, സമൂഹം മതങ്ങള്‍ എന്നിവയെല്ലാം സ്വാധീനംചെലുത്തുന്നുണ്ടെന്നാണ് പഠന റിപ്പോട്ടുകള്‍. ലഹരിയും ആസക്തികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മാനസികാവസ്ഥകളാണെന്നും അതുകൊണ്ടുണ്ടാകുന്ന പരിണിതഫലങ്ങളെക്കുറിച്ചുമെല്ലാം പുസ്തകം ചര്‍ച്ചചെയ്യുന്നു. മാത്രമല്ല ലഹരിമരുന്നിന്റെ കടന്നുകയറ്റത്തിന്റെ തുടക്കം മുതല്‍തന്നെ വിവരിച്ചിരിക്കുന്നു.

ജോണ്‍സണ് എന്നറിയപ്പെടുന്ന ഡോ ജോണ്‍സ് കെ മംഗലമാണ് ആരോഗ്യത്തിന് ഹാനീകരം; മലയാളികളുടെ ആസക്തികള്‍ തയ്യാറാക്കിയത്. വക്കീലായും അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുള്ള ജോണ്‍സണ്‍ ഇപ്പോള്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ് ഫിലോസഫി വിഭാഗം മേധാവിയാണ്. മദ്യാസക്തരുടെ രോഗമോചനത്തിനായി പുനര്‍ജനി എന്നചാരിറ്റബിള്‍ ട്രസ്റ്റ് ഫോര്‍ ഡി അഡിക്ഷന്‍ ആന്റ് റീബാലിറ്റേഷന്‍ എന്ന ട്രസ്റ്റും നടത്തിവരുന്നു. മദ്യപരറിഞ്ഞ് കുടിനിര്‍ത്താം. കുടിയന്റെ കുമ്പസാരം എന്നീ പുസ്തകങ്ങളും ജോണ്‍സണ്‍ എഴുതിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>