Image may be NSFW.
Clik here to view.
ആടുജീവിതം എന്ന ഒരൊറ്റ നോവലുകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതിയ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. ഒക്‌റ്റോബര്‍ 14 മുതല്‍ 19 വരെ ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ വാങ്ങുന്ന വായനക്കാര്‍ക്കാണ് കൈയ്യൊപ്പോടുകൂടിയ നോവല്‍ ലഭിക്കുക (റീട്ടെയില്‍ സെയില്‍ല്‍സില്‍ മാത്രമായിരിക്കും ഈ ഓഫര്‍).
Image may be NSFW.
Clik here to view.തികച്ചും കേരളീയപശ്ചാത്തലത്തില്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. സഭയും കമ്മ്യൂണിലവും കോണ്‍ഗ്രസ്സും തിമിര്‍ത്താടുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ഈ നോവല്‍ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്നുവിശേഷിപ്പിക്കാവുന്നതാണ്.