മാറിമാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ വിവിധ ഭാഷകള്‍ സംസാരിക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായിത്തീരുന്നു.പ്രത്യേകിച്ച് ഇംഗ്ലിഷ് ഹിന്ദി ഭാഷകള്‍. ഈ ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി മലയാളികള്‍ക്ക് എളുപ്പത്തില്‍ ഹിന്ദിഭാഷ പഠിക്കാനായി തയ്യാറാക്കിയ പുസ്തകമാണ് സ്‌പോക്കണ്‍ ഹിന്ദി. ഏതു നാട്ടില്‍ ചെന്നാലും മലയാളിക്ക് ചിന്തയുണ്ടാകുന്നത് മലയാളത്തില്‍തന്നെ ആയിരിക്കും. എന്നാല്‍ അവയെ ഹിന്ദിഭാഷയിലേയ്ക്ക് എങ്ങനെ മാറ്റിപറയാം എന്ന് ലളിതമായി പഠിപ്പിക്കുകായണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ നിത്യജീവിത സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മലയാളം-ഹിന്ദി-ഹിന്ദി ഉച്ചാരണം എന്ന രീതിയിലാണ് പുസ്തകത്തില്‍ പാഠങ്ങള്‍ നല്‍കിയിരിക്കുന്നത്. ആവശ്യമായ വിശദീകരണങ്ങളും പട്ടികകളും അതാതിടങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിത്യ ജീവിത സന്ദര്‍ഭങ്ങളെ മുന്‍ നിര്‍ത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഹിന്ദി സംസാരിക്കാന്‍ പ്രാപ്തരാക്കുന്നതിനൊപ്പം തന്നെ വ്യാകരണവും ലളിതമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ഏതൊരാള്‍ക്കും ലളിതമായ രീതിയില്‍ വ്യാകരണം മനസ്സിലാക്കി വാക്യഘടനയ്ക്ക് അനുസൃതമായി സംസാരിക്കാന്‍ സഹായിക്കുന്ന പുസ്തകത്തില്‍ ഓരോ അവസരത്തിലും പ്രയോഗിക്കേണ്ട പദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിപ്പെടുന്ന ഒരാള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പിടിച്ചുനില്‍ക്കാന്‍ സ്‌പോക്കണ്‍ ഹിന്ദി എന്ന പുസ്തകം ഉപകരിക്കും. കൂടാതെ വിദ്യാര്‍ത്ഥിളും അധ്യാപകരും ഉള്‍പ്പെടെ ഹിന്ദി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും പ്രയോജനകരമാണ് ഈ പുസ്തകം.
പ്രശസ്ത പത്രങ്ങളില്‍ ഹിന്ദി പംക്തി കൈകാര്യം ചെയ്തിട്ടുള്ള രാജേഷ് കെ പുതുമനയാണ് സ്‌പോക്കണ്‍ ഹിന്ദി എന്ന പുസ്തകം എഴുതിയിരിക്കുന്നത്. നിരവധി ഹിന്ദി വ്യാകണ പുസ്തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.