ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണ യുടെ പ്രഥമ നോവല്‍ അശരണരുടെ സുവിശേഷം പ്രകാശിപ്പിക്കുന്നു. ഒക്ടോബര്‍ 14ന് ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പുഴ ബ്രദേഴ്സ് ആഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന് ബെന്യാമിനാണ് പുസ്തകപ്രകാശനം നിര്‍വ്വഹിക്കുന്നത്.
കേരള നവമാധ്യമരംഗത്തെ ശ്രദ്ധേയ കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ ദീപു കാട്ടൂര്‍ അദ്ധ്യക്ഷനാകും. ഡോ ദേവി കെ വര്‍മ്മ പുസ്തകാവതരണം നടത്തും. അരവിന്ദന് മംഗളം, എ വി ശ്രീകുമാര്‍, ജെ ജൂലിയറ്റ്, ഫാ.സേവ്യര്‍ കുടിയാശ്ശേരി, എം സുബൈര്‍ എന്നിവര്‍ ആശംസകളറിയിക്കും.തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ കെ ബി അജയകുമാര്‍,ബൈജു വര്‍ഗ്ഗീസ്, സി ,ജീവന്, ബിബിന്‍ ബേബി, ഡോ ഷാജി ഷണ്മുഖം എന്നിവര്‍ പങ്കെടുക്കും. ബി ജോസുകുട്ടി മൊഡറേറ്ററാകും.
ചടങ്ങില്‍ സണ്ണി തായങ്കേരി ബെന്യാമിനെ ആദരിക്കും. ഫ്രാന്‍സിസ് നൊറോണ മറുപടിപ്രസംഗവും സുധീര്‍ സിദ്ദിഖ് നന്ദിയും പറയും.