Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

”വൈലോപ്പിള്ളി കവിതാസാഹിത്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.”

$
0
0

2017 ലെ വൈലോപ്പിള്ളി കവിതാസാഹിത്യപുരസ്‌കാരത്തിന് പരിഗണിക്കുവാന്‍, 2018 ജനുവരി 1 ന് 40 വയസ്സ് തികയാത്ത യുവ കവികളുടെ കാവ്യകൃതികള്‍ ക്ഷണിക്കുന്നു.

2015 ജനുവരി 1ന് ശേഷം പ്രകാശിതമോ അപ്രകാശിതമോ ആയ 15 കവിതകളെങ്കിലും അടങ്ങിയ കാവ്യസമാഹരമാണ് പരിഗണനക്ക് വിധേയമാക്കുന്നത്. പ്രായപരിധി തെളിയിക്കാനുള്ള രേഖയോടൊപ്പം പൂര്‍ണ്ണമായ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം കൃതിയുടെ നാല് പകര്‍പ്പുകള്‍ 2017 നവംബര്‍ 20ന് മുമ്പായി ടി.കെ. അച്യുതന്‍ മാസ്റ്റര്‍, ജയഹരി, പോസ്റ്റ് അഷ്ടമിച്ചിറ, തൃശ്ശൂര്‍- 680 731 എന്ന വിലാസത്തില്‍ അയക്കുക.

10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2017 ഡിസംബര്‍ 23ന് നടക്കുന്ന മഹാകവിയുടെ ചരമവാര്‍ഷിക സമ്മേളനത്തില്‍ വച്ച് സമ്മാനിക്കുന്നതായിരിക്കും.

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>