Image may be NSFW.
Clik here to view.ഒരുവര്‍ഷം നീണ്ടുനിന്ന എം കെ സാനുമാസ്റ്റരുടെ നവതിയാഘോഷത്തിന് ഒക്ടോബര്‍ 26 ന് സമാപനമാകും. 2016 ഒക്‌റ്റോബര്‍ 27 ന് ആരംഭിച്ച പരിപാടികള്‍ക്കാണ് 2017 ഒക്ടോബര്‍ 26 ന് തിരശ്ശീലവീഴുന്നത്.
എംകെ സാനു ഫൗണ്ടേഷനും സ്മൃതിധാരയും ചേര്‍ന്ന്
അതിവിപുലമായാണ് കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രൊഫ. എം.കെ.സാനുമാസ്റ്ററുടെ നവതിയാഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ മാസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്കാദമിക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ സെമിനാറുകളും ശിബിരങ്ങളും സംഘടിപ്പിച്ചിരുന്നു.