ഡോ. ജേക്കബ് തോമസ് ഐ. പി എസ് 30 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ അതിജീവിച്ച കടമ്പകളും മനസ്സില്‍ തറച്ച കാഴ്ചകളും മറയില്ലാതെ പങ്കുവയ്ക്കുന്ന . ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും‘ എന്ന പുസ്തകത്തിന്റെ വായനാക്കൂട്ടായ്മയയില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പങ്കുചേരുന്നു. നവംബര്‍ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. ജേക്കബ് തോമസ്സും പങ്കെടുക്കുന്നുണ്ട്.
പുറത്തിറങ്ങി ഒരാഴ്ചക്കുള്ളില്‍ വന്‍വിവാദങ്ങളാണ് പുസ്തകത്തെക്കുറിച്ചുയര്‍ന്നത്. താന്‍ പദവി വഹിച്ച 12 വകുപ്പുകളിലെയും അനുഭവങ്ങള്‍ നേരിട്ടും വ്യംഗന്തരേണയും പരാമര്‍ശിച്ച് 253ാം പേജില്‍ നിര്‍ത്തുമ്പോള്‍ എവറസ്റ്റ് പര്‍വതാരോഹണയജ്ഞത്തില്‍ പരാജയപ്പട്ട ഒരാളുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു. ‘ഞാന്‍ ഇനിയും തിരിച്ചുവരും. നിന്നെ കീഴടക്കും. എന്തുകൊണ്ടെന്നാല്‍ ഒരു പര്‍വതമായ നിനക്കിനി വളരാനാവില്ല. എന്നാല്‍ ഒരു മനുഷ്യനായ എനിക്കതിന് സാധിക്കും.
കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷഭൂരിപക്ഷ വര്‍ഗീയതയെയും മതത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ബ്രെയിന്‍വാഷിംങ്ങും മൂടിവയ്ക്കുന്നത് വോട്ടുബാങ്ക് പോകുമോ എന്ന ഭയം മൂലമാണ്.വിജിലന്‍സിന്റെ തലപ്പത്തേക്ക് തന്നെ കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്കൊടുവിലായിരുന്നുവെന്നും, ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനായി അവിടെ നിന്നും തൂത്തെറിയുവാന്‍ ഒരാലോചനയും വേണ്ടിവന്നില്ലന്നും അദ്ദേഹം പറയുന്നു.
ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കുന്നതുതന്നെയാണ്. 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധമായ ഒരു സുപ്രീംകോടതിവിധി തമിഴ്‌നാട്ടിലുണ്ടായിട്ടുണ്ട്.
ജൈവകൃഷി ജനപ്പെരുപ്പമുള്ള ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ അനുയോജ്യമല്ല. രാസവളങ്ങളുടെ നിയന്ത്രിതമായ ഉപയോഗംകൊണ്ടുമാത്രമേ ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാവൂ എന്ന് കാര്യകാരണങ്ങള്‍ സഹിതം വിശദമാക്കിക്കൊണ്ട് സര്‍ക്കാരിന്റെ ഔദ്യോഗിക കാര്‍ഷിക നയത്തെ തന്നെ തള്ളിപ്പറയുന്നു. ഇടതുസര്‍ക്കാരിന്റെ മദ്യനയവും വികസനകാഴ്ചപ്പാടിന് വിരുദ്ധമാണെന്നും തുറന്നടിക്കുന്നുണ്ട്.
സാം പിത്രോദ വളരെയേറെ ശ്ലാഘിച്ച കേരളത്തിന്റെ കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി ഇല്ലാതാക്കിയത് തുറമുഖവകുപ്പിനൊപ്പം എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്തിരുന്ന കെ.ബാബുവിന്റെ ഇടപെടല്‍ മൂലമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ തീവ്രവാദാശയങ്ങള്‍ തലയ്ക്കുപിടിച്ച് രാജ്യംവിടാന്‍ കാരണം ആശയപരമായ ചൂഷണത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശേഷിയില്ലാത്തതാണെന്നും ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.
നാളെ എറണാകുളം പ്രസ് ക്ലബ്ബില്‍ നടക്കുന്ന കൂട്ടായ്മയില്‍ പൊതുജനത്തിനും പങ്കെടുക്കാം. വിളിക്കേണ്ട് നമ്പര്‍ : 9946108783