സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കലാസാംസ്‌കാരിക കര്‍മസമിതി ഉപാധ്യക്ഷനായി കവി പ്രൊഫ.കെ.സച്ചിദാനന്ദനെ നിയമിച്ചു.2017 ല്‍ തുടങ്ങുന്ന 13ാം പഞ്ചവത്സര പദ്ധതിക്കാലത്ത് കലാ സാസംസ്‌കാരിക രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ട ഇടപെടലുകളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് ഈ സമിതിരൂപീകരിച്ചിരിക്കുന്നത്. ആസൂത്രണബോര്‍ഡിന്റിന്റെ ക്ഷണം സ്വീകരിക്കുന്നതായി സച്ചിദാനന്ദന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു. മതേതരവും ജനാധിപത്യപരവുമായ കലാസാംസ്‌കാരിക സമീപനം രൂപപ്പെടുത്തുന്നതയായിരിക്കും സമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനൊപ്പം സമിതിയുടെ സഹ അധ്യക്ഷനായിരിക്കും സച്ചിദാനന്ദന്‍. പ്രതിഫലമില്ലാത്ത സേവനമാണിത്. ഡിസംബര്‍ ഒന്നിനാണ് സമിതിയുടെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ അഞ്ചിനാണ് സമിതിയുടെ ആദ്യയോഗം.
കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, ഡോ.മൈക്കേല്‍തരകന്‍, കരിവെള്ളൂര്‍ മുരളി, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ സി ലളിത, എം ജി രാധാകൃഷ്ണന്‍, ഡോ സുനില്‍ പി ഇടയിടം, പുരാവസ്തു ഗവേഷണവകുപ്പ് ഡയറക്ടര്‍ രജികുമാര്‍, പ്രൊ. ടി എ ഉഷാകുമാരി, ലൈബ്രറി പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണന്‍, പ്രൊഫ.എം.വി.നാരായണന്‍, പി.അപ്പുക്കുട്ടന്‍, ജാനമ്മ കുഞ്ഞുണ്ണി, റൂബിന്‍ ഡിക്രൂസ്, മനോജ് പുതിയവിള, പ്രൊഫ.വി.എന്‍ മുരളി എന്നിവരാണ് കലാസാംസ്‌കാരിക കര്‍മസമിതിയിലെ മറ്റ് അംഗങ്ങള്‍. ആസൂത്രണബോര്‍ഡ് സാമൂഹികസേവന വിഭാഗം മേധാവി ഷീല ഉണ്ണിത്താനാണ് കണ്‍വീനര്‍.
The post ആസൂത്രണ ബോര്‍ഡ് സാംസ്‌കാരിക കര്‍മസമിതിക്ക് കെ.സച്ചിദാനന്ദന്‍ നേതൃത്വം നല്‍കും appeared first on DC Books.